Lottery | ക്രിസ്മസ് പുതുവത്സര ബംപര്‍ XD 236433 നമ്പര്‍ ടികറ്റിന്; ഒന്നാം സമ്മാനം 16 കോടി
Jan 19, 2023, 15:26 IST
തിരുവനന്തപുരം: (www.kvartha.com) ക്രിസ്മസ് പുതുവല്‍സര ബംപര്‍ XD 236433 നമ്പര്‍ ടികറ്റിന്. 16 കോടിരൂപയാണ് ഒന്നാം സമ്മാനം. വിജയി ആരെന്ന് കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം ഗോര്‍കി ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്.
12 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ ക്രിസ്മസ് - ന്യൂഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം. ടികറ്റ് വില 300 രൂപയും. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കിയപ്പോള്‍ ടികറ്റ് വില 400 ആക്കി ഉയര്‍ത്തി. കഴിഞ്ഞ തവണ 43 ലക്ഷം ടികറ്റുകള്‍ അച്ചടിച്ച് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ഇത്തവണ 33 ലക്ഷം ടികറ്റുകളേ അച്ചടിച്ചുള്ളു. ഇനി 54,000 ടികറ്റുകള്‍ കൂടി വില്‍ക്കാന്‍ ബാക്കിയുണ്ട്.
ഒരുകോടി വച്ച് പത്തുപേര്‍ക്ക് രണ്ടാം സമ്മാനമായും ഒരു ലക്ഷം വച്ച് 20 പേര്‍ക്ക് മൂന്നാം സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിനൊപ്പം സമ്മര്‍ ബംപറിന്റെ ലോഞ്ചിങ്ങും നടത്തി. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംപര്‍ ടികറ്റിന്റെ വില 250 രൂപയാണ്.
Keywords: Kerala Christmas-New Year Bumper 2022-23 results announced, Thiruvananthapuram, News, Lottery, Business, Winner, Kerala.
ഒരു കോടിയുടെ രണ്ടാം സമ്മാനങ്ങള്‍ XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 ടികറ്റുകള്‍ക്ക്. 10 ശതമാനം ഏജന്‍സി കമിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കും.
12 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ ക്രിസ്മസ് - ന്യൂഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം. ടികറ്റ് വില 300 രൂപയും. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കിയപ്പോള്‍ ടികറ്റ് വില 400 ആക്കി ഉയര്‍ത്തി. കഴിഞ്ഞ തവണ 43 ലക്ഷം ടികറ്റുകള്‍ അച്ചടിച്ച് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ഇത്തവണ 33 ലക്ഷം ടികറ്റുകളേ അച്ചടിച്ചുള്ളു. ഇനി 54,000 ടികറ്റുകള്‍ കൂടി വില്‍ക്കാന്‍ ബാക്കിയുണ്ട്.
ഒരുകോടി വച്ച് പത്തുപേര്‍ക്ക് രണ്ടാം സമ്മാനമായും ഒരു ലക്ഷം വച്ച് 20 പേര്‍ക്ക് മൂന്നാം സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിനൊപ്പം സമ്മര്‍ ബംപറിന്റെ ലോഞ്ചിങ്ങും നടത്തി. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംപര്‍ ടികറ്റിന്റെ വില 250 രൂപയാണ്.
Keywords: Kerala Christmas-New Year Bumper 2022-23 results announced, Thiruvananthapuram, News, Lottery, Business, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.