സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരത്തിനായി മുഖ്യമന്ത്രി; സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും പ്രതിഷേധം കനക്കുന്നതിനിടെ പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
Mar 24, 2022, 13:29 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2022) സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം കനക്കുന്നതിനിടെ പദ്ധതിയുടെ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. വിഷയത്തില്‍ നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിവാദങ്ങളും സംഘര്‍ഷങ്ങളും മൂര്‍ഛിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മുന്‍പിലുള്ള വിശദ പദ്ധതി റിപോര്‍ടിന് (ഡിപിആര്‍) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്ന അഭ്യര്‍ഥന മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്പില് വച്ചതായാണ് റിപോര്‍ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.