SWISS-TOWER 24/07/2023

Master Plan | ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി; വിമാനത്താവള പദ്ധതിക്കും 2 കോടി രൂപ വകയിരുത്തി; പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ബജറ്റില്‍ ശബരിമല വിമാനത്താവള വികസനത്തിന് പ്രത്യേക പരിഗണന. വിമാനത്താവള വികസനത്തിനായി ബജറ്റില്‍ 2.1 കോടി രൂപ അനുവദിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപയും എരുമേലി മാസ്റ്റര്‍ പ്ലാനിനായി 10 കോടി രൂപയും വകയിരുത്തി. 4.5 കോടി എയര്‍സ്ട്രിപുകള്‍ക്കും 2.01 കോടി ശബരിമല വിമാനത്താവളം വികസനത്തിനുമായി അനുവദിക്കും.
Aster mims 04/11/2022

Master Plan | ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി; വിമാനത്താവള പദ്ധതിക്കും 2 കോടി രൂപ വകയിരുത്തി; പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികള്‍


ദേശീയപാത ഉള്‍പെടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1144 കോടി രൂപയും ജില്ലാ റോഡുകള്‍ക്കായി 288 കോടിയും അനുവദിച്ചു. റെയില്‍വേ സുരക്ഷയ്ക്കായി 12 കോടിയും റോഡ് ഗതാഗതത്തിനായി 184 കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 135 കോടി രൂപയും വകയിരുത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 84.6 കോടി രൂപയും പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികള്‍ സര്‍കാര്‍ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂള്‍ഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും.

Keywords:  News,Kerala,State,State,Thiruvananthapuram,Airport,Sabarimala,Business,Finance,Budget,Kerala-Budget,Top-Headlines,Latest-News, Kerala Budget Sabarimala Master Plan 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia