അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സര്‍കാര്‍ വാങ്ങുന്ന പച്ചക്കറികള്‍ എത്തി, കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തുമെന്നും കൃഷിമന്ത്രി
Nov 25, 2021, 11:20 IST
തിരുവനന്തപുരം: (www.kvartha.com 25.11.2021) അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സര്‍കാര്‍ വാങ്ങുന്ന പച്ചക്കറികള്‍ എത്തിയതായി കൃഷിമന്ത്രി പി പ്രസാദ്. ഹോര്‍ടികോര്‍പ്, വിഎഫ്പിസികെ ഔട്‌ലെറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍കാര്‍ ഇടപെടല്‍.
തമിഴ്‌നാട്, കര്‍ണാടക സര്‍കാരുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കുക. അയല്‍ സംസ്ഥാനങ്ങളിലെ പ്രളയമാണ് പച്ചക്കറി വിലക്കയത്തിന് കാരണം. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ച് വില്‍പന നടത്തുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ വില വര്‍ധനവ് പിടിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Thiruvananthapuram, News, Kerala,Vegetable, Price, Business, Government, Minister, Kerala Agriculture Minister says vegetables from other states to reach Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.