Karunya Plus Winner | കാരുണ്യ പ്ലസ് ഒന്നാംസമ്മാനം പെരളശേരിയിലെ ഹോടെല്‍ ഉടമയായ വീട്ടമ്മയ്ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കാരുണ്യ പ്ലസ് ഒന്നാംസമ്മാനം പെരളശേരിയിലെ ഹോടെല്‍ ഉടമയായ വീട്ടമ്മയ്ക്ക്. ജൂലൈ 21 വ്യാഴാഴ്ചയാണ് കാരുണ്യ പ്ലസ് കേരള ലോടറിയുടെ നറുക്കെടുപ്പ് നടന്നത്. 

Karunya Plus Winner | കാരുണ്യ പ്ലസ് ഒന്നാംസമ്മാനം പെരളശേരിയിലെ ഹോടെല്‍ ഉടമയായ വീട്ടമ്മയ്ക്ക്

ഒന്നാം സമ്മാന തുകയായ എണ്‍പതുലക്ഷത്തിന്റെ ആ ഭാഗ്യശാലി പെരളശ്ശേരി പാരിസ് ഹോടെലുടമ ഷൈലജ കല്ലാട്ട് ആണ്. ആറു വര്‍ഷമായി പെരളശ്ശേരിയില്‍ ഹോടെല്‍ നടത്തിവരുന്ന ഷൈലജ ഹോടെലില്‍ വരുന്ന ഏജന്റുമാരില്‍ നിന്നും ലോടറി എടുക്കുക പതിവാണ്. ഇതിനു മുമ്പ് 5000 രൂപ വരെ സമ്മാനമായി ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച ഹോടെലില്‍ വന്ന ഏജന്റ് ഹസനില്‍ നിന്നാണ് ഇവര്‍ ടികറ്റെടുത്തത്. സമ്മാനത്തിന് അര്‍ഹമായ പി ഡി 962218 നമ്പര്‍ ടികറ്റ് പെരളശേരി കാനറ ബാങ്കില്‍ ഹാജരാക്കിയതായി ഷൈലജ പറഞ്ഞു.
പെരളശേരി പുതിയ കാവിന് സമീപം പുതുതായി നിര്‍മിച്ച സസ്തി ഹൗസിലാണ് ഇവരുടെ താമസം. ഷംജിത്, ഷംന എന്നിവര്‍ മക്കളാണ്. വീടെടുത്ത വകയില്‍ കുറച്ച് കട ബാധ്യതകള്‍ ഉണ്ടെന്നും അത് ആദ്യം തീര്‍ക്കണമെന്നും ഷൈലജ പറഞ്ഞു.

Keywords: Karunya Plus 1st prize goes to Shailaja, who owns a hotel in Peralassery, Kannur, News, Lottery, Winner, Business, Hotel, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia