Hotel Merchants | 'ഭക്ഷ്യവിതരണ സ്ഥാപനങ്ങളെ മനഃപൂര്‍വം മോശമായി ചിത്രീകരിക്കുന്നു'; പരിശോധനയുടെ മറവില്‍ ഹോടെലുകളെ കരിവാരി തേക്കാന്‍ ശ്രമമെന്ന് കണ്ണൂരിലെ വ്യാപാരികള്‍
Jan 7, 2023, 11:07 IST
കണ്ണൂര്‍: (www.kvartha.com) കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിന്റെ മറവില്‍ യാതൊരു മാലിന്യപ്രശ്നവുമില്ലാത്ത ഭക്ഷ്യവിതരണ സ്ഥാപനങ്ങളെ മനഃപൂര്‍വം കരിവാരിത്തേക്കാനുള്ള കോര്‍പറേഷന്‍ ആരോഗ്യ വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഹോടെല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കണ്ണൂര്‍ താലൂക് കമിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എഫ് എസ് എസ് എ, ആരോഗ്യ വകുപ്പ് എന്നിവയുടെ നിയമങ്ങളും നിര്‍ദേശങ്ങളും നിയമാനുസൃതം നടത്തിയാണ് ഓരോ സ്ഥാപനങ്ങളും മുന്നോട്ടു പോകുന്നത്. ശാസ്ത്രീയമായി ശീതീകരിച്ച് സൂക്ഷിക്കേണ്ട ഭക്ഷണ പദാര്‍ഥങ്ങള്‍ സൂഷ്മതയോടെയാണ് പല സ്ഥാപനങ്ങളും സൂക്ഷിച്ചിട്ടുള്ളത്.
അങ്ങിനെ സൂക്ഷിച്ച സാധനങ്ങള്‍ പഴകിയതാണെന്നും പുഴുവരിക്കുന്നുവെന്നും പറഞ്ഞ് സ്ഥാപനത്തെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഫ്രീസറില്‍ സൂക്ഷിച്ച സാധനങ്ങള്‍ വലിച്ച് പുറത്തിട്ട് ഒരു ടെസ്റ്റ് പോലും ചെയ്യാതെയാണ് ഭക്ഷ്യയോഗ്യമല്ലെന്ന് ധൃതി പിടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിധിയെഴുതുന്നത്. ബൈപാസില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന അനധികൃതമായ ഭക്ഷണശാലകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല.
അധികൃതരുടെഇത്തരം പ്രവണതകള്‍ ഇനിയും തുടര്‍ന്നാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ സെക്രടറി കെ എ ഭൂപേഷ്, താലൂക് പ്രസിഡന്റ് സി കെ ജയപ്രകാശ്, ഇ എം അബ്ദുള്‍ നിസ്സാര്‍, വി പി അശ്‌റഫ്, കെ സത്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Keywords: News,Kerala,State,Kannur,Food,Hotel,Press-Club,Press meet,Business,Finance,Top-Headlines,Trending, Kannur: Trying to misrepresenting hotels under the guise of raids, says traders
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.