മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് ആദ്യയാത്രയില്‍ അപകടത്തില്‍പെട്ടു; 35,000 രൂപയുടെ സൈഡ് മിറര്‍ തകര്‍ന്നു
Apr 12, 2022, 13:31 IST
തിരുവനന്തപുരം: (www.kvartha.com 12.04.2022) സംസ്ഥാനത്ത് തിങ്കളാഴ്ച സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് ബസ് ആദ്യയാത്രയില്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്ക് പരിക്കോ ഇല്ല. എന്നാല്‍ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഫിറ്റ് ചെയ്ത് സര്‍വീസ് തുടര്‍ന്നു.
സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. സംസ്ഥാന സര്‍കാരിന് കീഴില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍കാര്‍ രൂപീകരിച്ച സ്വതന്ത്ര കംപനിയാണിത്.
സര്‍കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസുകളുമായാണ് തുടക്കം. ഇതില്‍ എട്ട് എസി സ്ലീപറും, 20 എസി സെമി സ്ലീപറും ഉള്‍പെടുന്നു. ആദ്യഘട്ടത്തില്‍ 99 ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസിയെ നവീകരിക്കുക എന്നതാണ് കെ സ്വിഫ്റ്റിന്റെ ലക്ഷ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.