JioMart | ഇനി ആവശ്യസാധനങ്ങള്‍ വാട്‌സ്ആപിലൂടെ ഓര്‍ഡര്‍ ചെയ്യാം; ജിയോമാര്‍ടും മെറ്റയും കൈകോര്‍ക്കുന്നു
Aug 29, 2022, 20:41 IST
ന്യൂഡെല്‍ഹി: (www.kvartha.com) അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓണ്‍ലൈന്‍ സംരംഭമായ ജിയോമാര്‍ട്, വാട്‌സ്ആപില്‍ അവതരിപ്പിക്കുന്നതിനായി ടെക്നോളജി കംപനിയായ മെറ്റയും ജിയോ പ്ലാറ്റ്ഫോമുകളും കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തോടെ ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപില്‍ പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.
ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, വാട്‌സ്ആപില്‍ ജിയോമാര്‍ട് ഉപഭോക്താക്കളെ പലചരക്ക് ലിസ്റ്റുമായി ബന്ധിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ഈ ലിസ്റ്റില്‍ നിന്ന് സാധനങ്ങള്‍ 'കാര്‍ടില്‍' ഇട്ടുകൊണ്ട് പണമടച്ച് സാധനങ്ങള്‍ വാങ്ങാം. ജിയോമാര്‍ട് നമ്പറിലേക്ക് (+917977079770) വാട്‌സ്ആപില്‍ 'ഹായ്' എന്ന് അയച്ച് ഉപഭോക്താക്കള്‍ക്ക് ഷോപിംഗ് ആരംഭിക്കാം.
'ഇന്‍ഡ്യയില്‍ ജിയോമാര്‍ടുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്. വാട്‌സ്ആപിലെ ഞങ്ങളുടെ ആദ്യത്തെ 'എന്‍ഡ്-ടു-എന്‍ഡ് ഷോപിംഗ്' അനുഭവമാണിത്. ഇതോടെ ആളുകള്‍ക്ക് ഇപ്പോള്‍ ചാറ്റില്‍ ജിയോമാര്‍ടില്‍ നിന്ന് നേരിട്ട് പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം', മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാര്‍ക് സകര്‍ബര്‍ഗ് ഫേസ്ബുകില്‍ കുറിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് ജനറല്‍ മീറ്റിംഗില്‍ ഇഷ അംബാനി ഇതുമായി ബന്ധപ്പെട്ട് അവതരണം നടത്തി.

Keywords: Latest-News, National, Top-Headlines, Jio, Food, Vegetable, Reliance, Whatsapp, Online, JioMart, JioMart announces partnership with WhatsApp.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.