ജിയോ ഫോണിന് പിന്നാലെ കുറഞ്ഞ വിലയില്‍ ലാപ് ടോപ് - ജിയോ ബുക് പുറത്തിറക്കാനൊരുങ്ങി റിലയന്‍സ് ജിയോ
Nov 16, 2021, 17:39 IST
മുംബൈ: (www.kvartha.com 16.11.2021) ജിയോ ഫോണിന് പിന്നാലെ കുറഞ്ഞ വിലയില്‍ ലാപ് ടോപ് - ജിയോ ബുക് പുറത്തിറക്കാനൊരുങ്ങി റിലയന്‍സ് ജിയോ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതേകുറിച്ചുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. ജിയോബുക് എന്നാണ് കുറഞ്ഞ വിലയില്‍ ഇറക്കാനിരിക്കുന്ന ലാപ് ടോപിനെ റിലയന്‍സ് വിളിക്കുന്നത്. ഈ വര്‍ഷം ആദ്യം ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട് ഫോണിനൊപ്പം ജിയോബുക് ലാപ്‌ടോപും ലോഞ്ച് ചെയ്യപ്പെടുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ജിയോബുകിനെക്കുറിച്ചുള്ള സംസാരം ഊഹാപോഹങ്ങള്‍ മാത്രമായി തുടരുകയും കമ്പനി അത് ലോഞ്ച് ചെയ്യാതിരിക്കുകയും ചെയ്തതിനാല്‍ പ്രതീക്ഷകളെല്ലാം തെറ്റി. എന്നാല്‍, ഗീക് ബെഞ്ച് ബെഞ്ച് മാര്‍കിംഗ് ഡാറ്റാബേസ് സന്ദര്‍ശിച്ചതിനാല്‍ കമ്പനി പ്രസ്തുത ലാപ് ടോപിന്റെ പ്രകടനം പരീക്ഷിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഗീക് ബെഞ്ച് ലിസ്റ്റിംഗില്‍ നിന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, NB1112MM എന്ന മോഡല്‍ നമ്പര്‍ ഉള്ള ജിയോബുക് കമ്പനി പരീക്ഷിച്ചു, കൂടാതെ നോട് ബുകിന്റെ ചില സവിശേഷതകളും വെളിപ്പെടുത്തി. ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബിഐഎസ്) ഡാറ്റാബേസില്‍ കുറച്ച് കാലം മുമ്പ് ലാപ്‌ടോപ് വ്യത്യസ്ത മോഡല്‍ നമ്പറുകളോടെ കണ്ടെത്തിയതിനാല്‍ ഊഹാപോഹങ്ങള്‍ വീണ്ടും സജീവമായിരിക്കയാണ്.
മീഡിയാടെക് എംറ്റി6788 ചിപ്‌സെറ്റും 2ജിബി റാമും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വിചിത്രമെന്നു പറയട്ടെ, ടെസ്റ്റിംഗ് സമയത്ത് ഉപകരണം ആന്‍ഡ്രോയിഡ് 11-ലാണ് പ്രവര്‍ത്തിച്ചത്. പ്രകടനത്തിന്റെ കാര്യത്തില്‍, ലാപ്‌ടോപ് സിംഗിള്‍-കോര്‍ ടെസ്റ്റില്‍ യഥാക്രമം 1178 പോയിന്റും മള്‍ടി-കോര്‍ ടെസ്റ്റില്‍ 4246 പോയിന്റും സ്‌കോര്‍ ചെയ്തതായി റിപോര്‍ടുണ്ട്. വില കുറഞ്ഞ സെഗ് മെന്റ് ലാപ് ടോപ് അതിന്റെ ശക്തമായ പ്രകടനവും കുറഞ്ഞ വിലയും കാരണം ലോഞ്ച് ചെയ്തതിന് ശേഷം വലിയ പ്രകടനം നടത്താന്‍ പോകുന്നതായും സൂചനയുണ്ട്.
മുന്‍ റിപോര്‍ടുകള്‍ അനുസരിച്ച് ജിയോബുകിന് ഒരു എച് ഡി ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു, എന്നാല്‍ ഈ റിപോര്‍ടുകള്‍ എച് ഡി ഡിസ്പ്ലേയുടെ കൃത്യമായ അളവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നു. കാര്യക്ഷമമായ 4ജി കണക്റ്റിവിറ്റിക്കായി സ്‌നാപ് ഡ്രാഗണ്‍ എക്സ്12 മോഡമുമായി സംയോജിപ്പിച്ചേക്കാവുന്ന സ്‌നാപ് ഡ്രാഗണ്‍ 665 എസ് ഒ സി ആണ് ലാപ് ടോപിന് ഊര്‍ജം നല്‍കുന്നത് എന്നും റിപോര്‍ടുകള്‍ അവകാശപ്പെടുന്നു.
ജിയോബുകിന്റെ സവിശേഷതകളെ കുറിച്ച് നിരവധി റിപോര്‍ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ലാപ് ടോപിന്റെ യഥാര്‍ഥ സവിശേഷതകള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. എന്നിരുന്നാലും, ജിയോബുക് അതിന്റെ താങ്ങാനാവുന്ന വിലയും നല്ല നിലവാരമുള്ള സവിശേഷതകളും കൊണ്ട് വിപണിയെ പിടിച്ചുകുലുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Keywords: JioBook launch soon: Five key things you should know about, Mumbai, News, Business, Technology, Jio, Laptop, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.