5 ജി സേവനങ്ങള്‍ക്കൊപ്പം 6 ജിയും; അടുത്തുതന്നെ പ്രതീക്ഷിക്കാം; ഓലു സര്‍വകലാശാലയുമായി ചേര്‍ന്ന് ഗവേഷണവികസനപ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി ജിയോ

 


മുംബൈ: (www.kvartha.com 22.01.2022) ഇന്‍ഡ്യയില്‍ 5 ജി സേവനങ്ങള്‍ നടപ്പാക്കാനൊരുങ്ങുമ്പോള്‍ തന്നെ ആറാം തലമുറ ടെലികോം ടെക്നോളജിക്കായി (6 ജി) പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ച് റിലയന്‍സ് ജിയോ. 6 ജിയില്‍ ഗവേഷണവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫിന്‍ലന്‍ഡിലെ ഓലു സര്‍വകലാശാലയുമായി ചേര്‍ന്ന് ജിയോ ധാരണയിലെത്തിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 2018-ല്‍ തുടങ്ങിയ ജിയോ എസ്റ്റോണിയ വഴിയാണ് റിലയന്‍സ് ഗവേഷണത്തില്‍ പങ്കാളിയാവുക.

5 ജി സേവനങ്ങള്‍ക്കൊപ്പം 6 ജിയും; അടുത്തുതന്നെ പ്രതീക്ഷിക്കാം; ഓലു സര്‍വകലാശാലയുമായി ചേര്‍ന്ന് ഗവേഷണവികസനപ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി ജിയോ

പ്രതിരോധം, വാഹനമേഖല, വ്യാവസായിക യന്ത്രഭാഗങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, സ്മാര്‍ട് ഡിവൈസുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ 6 ജി അധിഷ്ഠിത സേവനം ഉള്‍പെടുത്തുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പരിശോധിക്കാനാണ് ഓലു സര്‍വകലാശാലയുടെ പദ്ധതി.
പദ്ധതിക്കായി കംപ്യൂടെര്‍ ഹാര്‍ഡ് വെയറുകളും സോഫ് റ്റ് വെയറുകളും രൂപകല്പന ചെയ്ത് വികസിപ്പിക്കുന്നത് ജിയോ പ്ലാറ്റ് ഫോം ആയിരിക്കും. ആഗോളതലത്തില്‍ ഇതിനകം പല ടെലികോം കമ്പനികളും 5 ജി സേവനം തുടങ്ങിക്കഴിഞ്ഞു.

6 ജി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ഈ നിരയിലേക്കാണ് ഇന്‍ഡ്യയില്‍ നിന്ന് ജിയോ കടന്നുവരുന്നത്. സെകന്‍ഡില്‍ ഒരു ടെറാബൈറ്റ് സ്പീഡാണ് 6 ജിയില്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍കാരും 6 ജി സാങ്കേതികവിദ്യ സംബന്ധിച്ച് പഠിക്കാനും ഗവേഷണങ്ങള്‍ക്കുമായി വിവിധ പ്രവര്‍ത്തകസമിതികളെ നിയോഗിച്ചിട്ടുണ്ട്.

Keywords: Jio 6G Coming Soon? Reliance Joins Forces With This University For 6G Research, Rollout, Mumbai, News, Business, Technology, Jio, Researchers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia