Jet Fuel Prices Hike | വിമാന ഇന്ധനത്തിന് വില കുത്തനെ കൂട്ടി; ഇനി പറക്കാനും ചിലവ് കൂടും
Jun 16, 2022, 14:18 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ വിമാനകംപനികള്‍ ഏവിയേഷന്‍ ഫ്യുവലിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. വിമാന ഇന്ധനത്തിന് വില വര്‍ധിപ്പിച്ചതോടെ ടികറ്റ് നിരക്ക് ഉയര്‍ത്താനുള്ള ആലോചനയിലാണ് വിമാനകംപനികള്‍ എന്നാണ് പുറത്തുവരുന്ന റിപോര്‍ട്. ഇതോടെ പറക്കാനുള്ള യാത്രയ്ക്കും ചിലവേറാന്‍ കളമൊരുങ്ങിയിരിക്കുകയാണ്.
കോവിഡ് കാലത്തെ അടച്ചിടല്‍ കഴിഞ്ഞ് യാത്രകള്‍ പുനഃരാരംഭിച്ചവര്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണിത്. കോവിഡിനെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ള വിമാന കംപനികള്‍ക്ക് ഇന്ധനവില വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കുക പ്രയാസമാകും.
വിമാന ഇന്ധനമായ എടിഎഫിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) വിലയില്‍ 16.3 ശതമാനം വര്‍ധന വരുത്തിയതോടെ 1000 ലീറ്ററിന്റെ വില 1.41 ലക്ഷം രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വിലയാണിത്. ഇത്രയും വിലക്കയറ്റം താങ്ങാനാകില്ലെന്നു വിമാനകംപനികള്‍ പറയുന്നു.
'ഈ വിലയില്‍ കംപനിക്ക് മുന്നോട്ടു പോകാനാവില്ല. ടികറ്റ് നിരക്കില്‍ കുറഞ്ഞത് 10-15 ശതമാനം വര്‍ധന ആവശ്യമാണ്' സ്‌പൈസ്‌ജെറ്റ് സിഎംഡി അജയ് സിങ് ദേശീയ മാധ്യമത്തോട് പറഞ്ഞു. 2021 ജൂണ്‍ മുതല്‍ 120 ശതമാനം വര്‍ധനയാണ് എടിഎഫ് വിലയില്‍ ഉണ്ടായതെന്ന് അജയ് സിങ് ചൂണ്ടിക്കാട്ടി.
വാറ്റും എക്‌സൈസ് നികുതിയും ഉള്‍പെടുന്നതിനാല്‍ എടിഎഫിന് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്‍ഡ്യയില്‍ വില കൂടുതലാണെന്നും കംപനികള്‍ പറയുന്നു. വിമാന സര്‍വീസുകള്‍ കൂടുതലുള്ള ഡെല്‍ഹി, മുംബൈ നഗരങ്ങളിലെ ഭരണകൂടമോ കേന്ദ്ര സര്‍കാരോ എടിഎഫിന് നികുതി ഇളവ് നല്‍കാന്‍ തയാറുമല്ല. അതിനാലാണ് ടികറ്റ് നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും.
അതിനാല്‍ ഇനി വരും ദിവസങ്ങളില്‍ വിമാന ടികറ്റ് നിരക്കില്‍ ഏറ്റവും ചുരുങ്ങിയത് 10 -15 ശതമാനത്തിന്റെ വര്‍ധനവ് പ്രതീക്ഷിക്കാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.