Jet Airways | 3 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജെറ്റ് എയര്‍വേസ് സെപ്റ്റംബറില്‍ പുതിയ മാനജ്‌മെന്റിന് കീഴില്‍ പറക്കാന്‍ ഒരുങ്ങുന്നു; അറിയാം കൂടുതല്‍
Jul 26, 2022, 14:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് വര്‍ഷത്തിന് ശേഷം ജെറ്റ് എയര്‍വേസ് ഈ വര്‍ഷം സെപ്റ്റംബറില്‍ പുതിയ മാനജ്‌മെന്റിന് കീഴില്‍ വീണ്ടും പറക്കാന്‍ ഒരുങ്ങുന്നു. പുതിയ ഉടമകളായ ജലന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന് (JKC) മെയ് 20 ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (DGCA) നിന്ന് അനുമതി ലഭിച്ചിരുന്നു. ഇത് പുനരുജ്ജീവനത്തിന് വഴിയൊരുക്കി.
1992 ഏപ്രിലില്‍ സ്ഥാപിച്ച് 1993ല്‍ ബിസിനസുകാരനായ നരേഷ് ഗോയല്‍ ആരംഭിച്ച ജെറ്റ് എയര്‍വേയ്സ് വര്‍ധിച്ചുവരുന്ന കടവും കുടിശിക അടയ്ക്കാത്തതും കാരണം 2019 ഏപ്രില്‍ 17 ന് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. എയര്‍ലൈന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം ശ്രമങ്ങള്‍ നടത്തിവരികയാണ്.
വിമാനം
ജെറ്റ് എയര്‍വേയ്സിന്റെ 11 വിമാനങ്ങള്‍ സ്വത്തുക്കളായി കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും ഈ വിമാനങ്ങള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നിരുന്നാലും, കംപനി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിമാനങ്ങളുടെ കാര്യത്തില്‍ ചര്‍ചകള്‍ നടന്നുവരികയാണ്. ലോകോത്തര ബിസിനസ് ക്ലാസും ഡിജിറ്റല്‍ യുഗത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വികസിച്ച ഇകണോമി ക്ലാസും ഉള്‍പെടെ അത്യാധുനിക നിലവാരത്തിലായിരിക്കും സര്‍വീസെന്നാണ് അധികൃതര്‍ പറയുന്നത്.
ക്രൂ ജീവനക്കാര്‍
ജെറ്റ് എയര്‍വേസ് 250-ലധികം ജീവനക്കാരെ തെരഞ്ഞെടുത്ത് അതിന്റെ പുനരുജ്ജീവനത്തിന്റെ ആദ്യ ഘട്ടങ്ങള്‍ സ്വീകരിച്ചു, ഇതില്‍ 75 ശതമാനത്തോളം മുന്‍ ജീവനക്കാരാണ്.
ബ്രാന്‍ഡിംഗ്
ആഗോളതലത്തില്‍ തിരിച്ചറിയാവുന്ന 'ഫ്‌ലൈയിംഗ് സണ്‍' ലോഗോ, കണ്ണഞ്ചിപ്പിക്കുന്ന ക്യാബിന്‍ ക്രൂ യൂനിഫോം മുതലായവയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് അറിയുന്നത്. ജെറ്റ് എയര്‍വേയ്സിന്റെ ടാഗ്ലൈന്‍: 'ദ ജോയ് ഓഫ് ഫ്‌ലൈയിംഗ്' പുതിയ സിഇഒ സഞ്ജീവ് കപൂര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റൂടുകള്‍
മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ്, ജെറ്റ് എയര്‍വേയ്സ് ഇന്‍ഡ്യയുടെ വ്യോമയാന വിപണിയുടെ അഞ്ചിലൊന്ന് ഭാഗവും പിടിച്ചെടുത്തിരുന്നു, ഇന്‍ഡ്യയിലും ആഗോളതലത്തിലും 65-ലധികം സ്ഥലത്തിലേക്ക് സര്‍വീസ് നടത്തി. വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവ്, രണ്ടുവര്‍ഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉണര്‍ന്നിരിക്കുന്ന ഉപഭോക്താക്കള്‍, ടാറ്റ ഗ്രൂപ് നിയന്ത്രിക്കുന്ന എയര്‍ഇന്‍ഡ്യ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇത്തവണ സാഹചര്യം വളരെ വ്യത്യസ്തമാണ്. അതിനനുസരിച്ച് മാറ്റങ്ങളും ഉണ്ടായേക്കാം.

Keywords: Latest-News, National, Top-Headlines, Air Plane, Flight, Passenger, Travel, Airport, Business, Jet Airways, Jet Airways to start commercial flight ops from September 2022: All you need to know.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.