ഐഫോണ്‍ 13 മോഡെല്‍ വന്‍ വിലക്കുറവില്‍; ഫ് ളിപ് കാര്‍ടില്‍ ഓഫര്‍ ഇങ്ങനെ!
Feb 1, 2022, 17:30 IST
മുംബൈ: (www.kvartha.com 01.02.2022) ഐഫോണ്‍ 13 മോഡെല്‍ വന്‍ വിലക്കുറവില്‍. കഴിഞ്ഞ സെപ്തംബറിലാണ് ആപിള്‍ ഐഫോണ്‍ 13 സീരിസ് ഫോണുകള്‍ ഇറക്കിയത്. ഇതില്‍ ഏറ്റവും വിലകുറഞ്ഞ മോഡെലാണ് ഐഫോണ്‍ 13 മിനി. ഈ മോഡെലിന്റെ എല്ലാ സ്റ്റോറേജ് പതിപ്പുകളിലും ഫ് ളിപ് കാര്‍ടിലൂടെ ബാങ്ക് ഓഫെറുകള്‍ അടക്കം ഇപ്പോള്‍ 3,000 രൂപവരെ വിലക്കുറവ് നേടാം.
ഇപ്പോള്‍ ഫ് ളിപ് കാര്‍ടില്‍ ഐഫോണ്‍ 13 മിനി ബേസിക് സ്റ്റോറേജ് പതിപ്പിന് 69,900 രൂപ വിലയില്‍ നിന്നും 3,000 രൂപ കിഴിവില്‍ 66,900 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതിന് പുറമേ സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ 1000 രൂപ ഡിസ്‌കൗന്‍ഡ് ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴിയാണ് വാങ്ങുന്നതെങ്കില്‍ 500 രൂപ കുറവ് ലഭിക്കും. ഇതിന് പുറമേ നിങ്ങള്‍ എക്‌സേഞ്ച് ചെയ്ത് വാങ്ങുകയാണെങ്കില്‍ 15,850 രൂപവരെ വിലക്കുറവ് ലഭിക്കാനും സാധ്യതയുണ്ട്.
ഐഫോണ്‍ 13ന് സമാനമായ ഹാര്‍ഡ് വെയര്‍ ഉള്ള ഫോണ്‍ ആണ് ഐഫോണ്‍ 13 മിനി. 5.4 ഇഞ്ചാണ് ഈ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. ഫുള്‍ എച് ഡി ഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. 1080ഃ2340 പിക്‌സലാണ് സ്‌ക്രീന്‍ റെസെല്യൂഷന്‍. എ15 ബയോണിക് ചിപാണ് ഫോണിന്റെ കരുത്ത്. 4ജിബി റാം ആണ്‍ ഈ ഫോണിന് ഉള്ളത്. ഇരട്ട കാമറ സെറ്റപില്‍ പിന്നില്‍ 12എംപി പ്രൈമറി ലെന്‍സും, 12എംപി അള്‍ട്ര വൈഡ് ലൈന്‍സും ഉണ്ട്. ബാറ്റെറി ശേഷി 2,406 എംഎഎച് ആണ്.
ഈ ഫോണിന് 128 ജിബി, 256 ജിബി, 512 ജിബി പതിപ്പുകള്‍ ഉണ്ട്. ഇതില്‍ 256 ജിബി ഇപ്പോള്‍ ഔട് ഓഫ് സ്റ്റോകാണ്. ബാക്കിയുള്ള മോഡെലിലും 3,000 രൂപ ഓഫെര്‍ ലഭിക്കും.
Keywords: iPhone 13 mini gets up to Rs 4,500 discount on Flipkart: how to avail offer, Mumbai, News, Business, Technology, Mobile Phone, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.