പുതിയ ഫീചറുമായി ഇന്‍സ്റ്റഗ്രാം; ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ക്കൊപ്പം തങ്ങള്‍ക്കിഷ്ടമുള്ള ഗാനങ്ങളും ചേര്‍ക്കാം

 



മുംബൈ: (www.kvartha.com 19.11.2021) ഉപയോക്താക്കളെ ഞെട്ടിക്കാന്‍ പുതിയ ഫീചറുമായി ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ പോസ്റ്റുകള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ഗാനങ്ങളും ചേര്‍ക്കാം. ഇന്‍ഡ്യയിലും തുര്‍കിയിലും ബ്രസീലിലും മാത്രമാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീചര്‍ ലഭ്യമാവുക. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്‍ഡ്യയില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ കൂടുതലാണെന്നതാണ് പുതിയ ഫീചറുകള്‍ ആദ്യം ഇന്‍ഡ്യയില്‍ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. 

നേരത്തെ സ്റ്റോറികള്‍ക്കൊപ്പവും, റീലുകള്‍ക്കൊപ്പവും മ്യൂസിക് ചേര്‍ക്കാനാവുമായിരുന്നെങ്കിലും പോസ്റ്റുകള്‍ക്കൊപ്പം മ്യൂസിക് ചേര്‍ക്കുന്ന ചെയ്യുന്ന ഫീചര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നില്ല. 

പുതിയ ഫീചറുമായി ഇന്‍സ്റ്റഗ്രാം; ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ക്കൊപ്പം തങ്ങള്‍ക്കിഷ്ടമുള്ള ഗാനങ്ങളും ചേര്‍ക്കാം


ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ ഗാനങ്ങള്‍ ചേര്‍ക്കുന്നത് പോലെ തന്നെ ഉപയോക്താക്കള്‍ക്ക് ഇഷ്ടഗാനങ്ങള്‍ ബ്രൗസ് ചെയ്ത ശേഷം അവ പോസ്റ്റിനൊപ്പം ആഡ് ചെയ്യാനാവും. സ്റ്റോറികളില്‍ ഗാനത്തിന്റെ പേര് തെളിഞ്ഞു കാണുന്നതിന് സമാനമായി പോസ്റ്റുകളുടെ മുകളിലും ഇനി ഗാനത്തിന്റെ പേര് കാണാനാവും. 

ജൂലൈയില്‍ ഇന്‍ഡ്യയിലും ബ്രിടനിലും 'കൊളാബ്'എന്ന പുതിയ ഫീചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. മറ്റൊരു അകൗണ്ടിനോടൊപ്പം ചേര്‍ന്ന് പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യാനാവുമെന്നതാണ് ഈ ഫീചറിന്റെ പ്രത്യേകത.

Keywords:  News, National, India, Mumbai, Instagram, Technology, Business, Finance, Social Media, Instagram's latest pilot allows users to add music to their feed posts in India, Brazil and Turkey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia