Pharmacy | ഫാര്‍മസികളില്‍ മയക്കുഗുളിക വില്‍പന നടത്തുന്നതായി വിവരം; എക്സൈസ് നിരീക്ഷണം ശക്തമാക്കി

 


കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ പരിധിയിലെ മെഡികല്‍ ഷോപുകളില്‍ നിന്നും മയക്കുഗുളികകള്‍ വില്‍പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നിരീക്ഷണം തുടങ്ങി. മനോരോഗികള്‍ക്ക് മാനസിക സമ്മര്‍ദമൊഴിവാക്കാനായി ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന മരുന്നുകളാണ് ചില മെഡികല്‍ ഷോപില്‍ നിന്നും ക്രമാതീതമായി വിറ്റഴിക്കുന്നതായി കണ്ടെത്തിയത്.
          
Pharmacy | ഫാര്‍മസികളില്‍ മയക്കുഗുളിക വില്‍പന നടത്തുന്നതായി വിവരം; എക്സൈസ് നിരീക്ഷണം ശക്തമാക്കി

ഇതോടെ ഡ്രഗ്സ് ആന്‍ഡ് കണ്‍ട്രോളര്‍വകുപ്പ് വിവരം എക്സൈസിന് കൈമാറുകയായിരുന്നു. വളരെ കുറച്ച് മാത്രമേ ഇത്തരത്തിലുള്ള മരുന്നുകള്‍ സ്റ്റോക് ചെയ്യാന്‍ അനുമതിയുള്ളൂ. എന്നാല്‍ ഇതുമറികടന്നുകൊണ്ടാണ് ലാഭക്കൊതി ലക്ഷ്യമാക്കി ഇത്തരം മയക്കുഗുളികകള്‍ മെഡികല്‍ ഷോപുടമകള്‍ സ്റ്റോക് ചെയ്യുന്നത്.

ഇത്തരം മെഡികല്‍ ഷോപുകളില്‍ വിദ്യാര്‍ഥികള്‍ കൂടുതലായെത്തി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങിപ്പോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ബൈകിലെത്തിയാണ് ദൂരദേശങ്ങളില്‍ നിന്നു പോലും വിദ്യാര്‍ഥികളും യുവാക്കളുമെത്തുന്നതാണ് പരാതി. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അഞ്ച് മെഡികല്‍ ഷോപുകള്‍ ഇപ്പോള്‍ എക്സൈസ് നിരീക്ഷണത്തിലാണ്. ഇവിടങ്ങളിലെ സ്റ്റോക് ലിസ്റ്റുകള്‍ പരിശോധിച്ചുവരികയാണ്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Drugs, Police, Business, Doctor, Information about selling drugs in pharmacies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia