വ്യാവസായിക ലോഹ അവശിഷ്ടങ്ങളിൽ നിന്ന് ആകർഷകമായ കലാസൃഷ്ടികൾ നിർമിച്ച് യുവാവ് കയ്യടി നേടുന്നു; വിദേശ രാജ്യങ്ങളിലടക്കം വിൽക്കുന്നു
Apr 4, 2022, 15:39 IST
ഇൻഡോർ: (www.kvartha.com 04.04.2022) മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാവസായികമായ ലോഹ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഒരു യുവാവ് വിലയേറിയതും ആകർഷകവുമായ വസ്തുക്കൾ നിർമിക്കുന്നു. 6,000 കിലോയിലധികം ലോഹ അവശിഷ്ടങ്ങൾ അദ്ദേഹം ഇതുവരെ റീസൈകിൾ ചെയ്തിട്ടുണ്ട്. മെകാനികൽ എൻജിനീയർ കൂടിയായ ദേവൽ വർമയാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ.
ഖാർഗോൺ മുൻസിപാലിറ്റിക്കായി ദേവൽ വർമ അടുത്തിടെ ഇൻഡ്യയുടെ ഭൂപടവും തയ്യാറാക്കി ശ്രദ്ധ നേടി. ഇരുമ്പും ഉരുക്കും മറ്റ് ലോഹങ്ങളും കൊണ്ട് 12 അടി ഉയരമുള്ള ആനയെ അദ്ദേഹം നിർമിച്ചിട്ടുണ്ട്. ഈ സൃഷ്ടി നഗരത്തിലെ ജനങ്ങളുടെ ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. ലോക ഭൂപടം, ഗിറ്റാർ, കൈനറ്റിക് ശിൽപം എന്നിവയുൾപെടെ ദേവൽ തന്റെ സഹകാരിയായ ജിഷനുമായി ചേർന്ന് നിരവധി കലാ സൃഷ്ടികൾ ഒരുക്കി.
'കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ജോലി ചെയ്യുന്നു. എന്തെങ്കിലും നേട്ടം എന്ന് പറയുകയാന്നെങ്കിൽ, ഞങ്ങൾ 6,000 കിലോയിലധികം ലോഹ അവശിഷ്ടങ്ങൾ റീസൈകിൾ ചെയ്യുകയും അവ വീണ്ടും ഉപയോഗിക്കുകയും ചെയ്തു എന്നതാണ്. യുഎഇ, അമേരിക, ഇറ്റലി, സിംഗപൂർ തുടങ്ങിയ രാജ്യങ്ങളിൽ ഞങ്ങളുടെ കലാസൃഷ്ടികൾ വിൽക്കുന്നു. ഇൻഡ്യയിലെ ചില വലിയ ബ്രാൻഡുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ലോകത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ-മാലിന്യങ്ങളും ലോഹമാലിന്യങ്ങളും വർധിച്ചുവരുമ്പോൾ, ഉയർന്ന തലത്തിലല്ലെങ്കിൽ, കുറഞ്ഞത് വ്യക്തിഗത തലത്തിലെങ്കിലും അത് കുറയ്ക്കുന്നതിന് ആളുകൾ സംഭാവന നൽകണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനും എന്റെ ടീമും ഈ ദിശയിലാണ് പ്രവർത്തിക്കുന്നത്', ദേവൻ പറഞ്ഞു.

Keywords: News, National, Top-Headlines, Madhya Pradesh, Man, Country, Business, UAE, America, Indore man, Indore man recycles metallic scraps into valuable, attractive items.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.