ഇൻഡിഗോ പിൻവാങ്ങുന്നു; മസ്കത്ത്-കണ്ണൂർ റൂട്ടിൽ ഇനി എയർ ഇന്ത്യ മാത്രം


● ഈ മാസം 23 വരെ മാത്രമാണ് വിമാന സർവീസ് ഉണ്ടാവുക.
● സീസൺ അവസാനിക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ.
● നേരിട്ടുള്ള സർവീസ് ഇല്ലാത്തതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
● ഈ സെക്ടറിൽ എയർ ഇന്ത്യയുടെ മാത്രമാണ് ഇനി സർവീസുള്ളത്.
കണ്ണൂർ: (KVARTHA) ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് തിരിച്ചടിയായി മസ്കത്ത് - കണ്ണൂർ ഇൻഡിഗോ വിമാന സർവീസ് നിർത്തുന്നു. ഈ മാസം 23 വരെയാണ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നത്.
അതിനുശേഷം നേരിട്ടുള്ള സർവീസുകൾ ലഭ്യമല്ലെന്നാണ് ഇൻഡിഗോയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. എന്നാൽ, സർവീസ് നിർത്തലാക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകിത്തുടങ്ങിയിട്ടുണ്ട്. സീസൺ അവസാനിച്ചതോടെ ഒമാൻ സെക്ടറിലേക്ക് യാത്രക്കാർ കുറയുമെന്ന കണക്കുകൂട്ടലിലാണ് സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നതെന്നും ട്രാവൽ ഏജൻസികൾ പറയുന്നു.
ഒമാനിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് വർദ്ധിപ്പിക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യങ്ങളെത്തുടർന്ന് കഴിഞ്ഞ മേയ് പകുതിയോടെയാണ് മസ്കത്തിനും കണ്ണൂരിനും ഇടയിൽ ഇൻഡിഗോ സർവീസ് ആരംഭിച്ചത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സർവീസുകൾ. താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റും ലഭ്യമായിരുന്നു. ഇൻഡിഗോ പിൻവാങ്ങുന്നതോടെ മസ്കത്ത് - കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യയുടെ സർവീസ് മാത്രമാകും.
നിലവിൽ എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ലഭ്യമാണ്. എന്നാൽ, ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് യാത്രക്കാർ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ വാർത്ത ഷെയർ ചെയ്യാൻ മറക്കരുത്.
Article Summary: Indigo cancels Muscat-Kannur flights, leaving travelers worried.
#Indigo #Kannur #Muscat #FlightCancellation #Kerala #Oman