Common charger | സ്മാര്‍ട് ഫോണ്‍ കംപനികളുമായി കേന്ദ്രസര്‍കാര്‍ ചര്‍ച നടത്തി: രാജ്യത്തെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഇനി ഒരൊറ്റ ചാര്‍ജര്‍; ലക്ഷ്യം ഇ-മാലിന്യം തടയുക എന്നത്

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഇനി ഒരൊറ്റ ചാര്‍ജര്‍. മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ഒരു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട് മതിയെന്ന നിലപാടിലാണ് കേന്ദ്ര സര്‍കാര്‍. 

പുതിയ നടപടിയിലൂടെ ഇ-മാലിന്യം തടയുക എന്ന വലിയ ലക്ഷ്യമാണു കേന്ദ്ര സര്‍കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സ്മാര്‍ട് ഫോണ്‍ കംപനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ചയിലാണു ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

ഓരോ പുതിയ പരിഷ്‌കാരങ്ങള്‍ വരുമ്പോള്‍ ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നതു തടയാനാണു പുതിയ നീക്കമെന്നാണ് കേന്ദ്ര സര്‍കാരിന്റെ വാദം. ഒന്നിലധികം ചാര്‍ജറുകളുടെ ഉപയോഗം അവസാനിപ്പിക്കാനും ഇ-മാലിന്യം തടയുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്കുള്ള ഭാരം കുറയ്ക്കാനുമുള്ള സാധ്യതയും കേന്ദ്രം വിലയിരുത്തി. നിലവില്‍ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ചു ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്.

Common charger | സ്മാര്‍ട് ഫോണ്‍ കംപനികളുമായി കേന്ദ്രസര്‍കാര്‍ ചര്‍ച നടത്തി: രാജ്യത്തെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഇനി ഒരൊറ്റ ചാര്‍ജര്‍; ലക്ഷ്യം ഇ-മാലിന്യം തടയുക എന്നത്


മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ടൈപ് സി ചാര്‍ജിങ് പോര്‍ടുകള്‍ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍കാര്‍ നടത്തുന്നത്. ചാര്‍ജിങ് പോര്‍ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാര്‍ജറുണ്ടെങ്കില്‍ എല്ലാ ഡിവൈസും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഇപ്പോഴത്തെ ആന്‍ഡ്രോയ്ഡ് ഫോണുകളിലും മറ്റു ഗാഡ്ജറ്റുകളിലുമുള്ളതുപോലെ ടൈപ് സി ചാര്‍ജിങ് പോര്‍ടും കണക്ടറും മതി എല്ലാ ഉപകരണത്തിനും എന്നാണ് കമിഷന്‍ നിര്‍ദേശിക്കുന്നത്. ഇത് ഏറ്റവുമധികം സമ്മര്‍ദത്തിലാക്കുന്നത് ആപിളിനെ തന്നെയാകും. ഫോണില്‍ മറ്റെല്ലാവരും ഒരേ രീതിയാണു പിന്തുടരുന്നത്. ടാബിനും സ്പീകറിനും ഗെയിമിങ് കണ്‍സോളിനും കാമറയ്ക്കുമൊക്കെ ടൈപ് സി നിര്‍ബന്ധമാകും.

പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ പഴയ ചാര്‍ജര്‍ തന്നെ ഉപയോഗിക്കാനാകണം. ഇക്കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ യൂനിയനും 'ഒരു ചാര്‍ജര്‍' എന്ന ആശയം നിര്‍ദേശിച്ചിരുന്നു. ഇ-മാലിന്യം തന്നെയായിരുന്നു പ്രശ്നം.

Keywords: India to explore the adoption of common chargers across electronic devices, New Delhi, News, Meeting, Business, Technology, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia