Economic Growth | 2014 മുതല്‍ ഘടനാപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്; 2029ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്‍ഡ്യ മാറുമെന്ന് റിപോര്‍ട്

 



ന്യൂഡെല്‍ഹി: (www.kvartha.com) 2029 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്‍ഡ്യ മാറുമെന്ന് റിപോര്‍ട്. 2027-ല്‍ ഇന്‍ഡ്യ ജര്‍മനിയെയും 2029-ല്‍ ജപാനെയും മറികടക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ റിപോര്‍ട് പറയുന്നു. 2014 മുതല്‍ രാജ്യം വലിയ ഘടനാപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും ഇപ്പോള്‍ യുകെയെ പിന്തള്ളി അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണെന്നും റിപോര്‍ട് പറയുന്നു. 

2014 മുതല്‍ ഇന്‍ഡ്യ സ്വീകരിച്ച പാത വെളിപ്പെടുത്തുന്നത് 2029 ല്‍ രാജ്യം മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആകുമെന്നാണ്. എസ്ബിഐ ഗ്രൂപ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷാണ് റിപോര്‍ട് തയ്യാറാക്കിയത്.

Economic Growth | 2014 മുതല്‍ ഘടനാപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്; 2029ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്‍ഡ്യ മാറുമെന്ന് റിപോര്‍ട്


ഈ വര്‍ഷം വാര്‍ഷികാടിസ്ഥാനത്തില്‍ ഡോളറിന്റെ മൂല്യത്തില്‍ ഇന്‍ഡ്യ യുകെയെ മറികടന്നതായി അന്താരാഷ്ട്ര നാണയ നിധിയുടെ  പ്രവചനങ്ങള്‍ കാണിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത് ഇന്‍ഡ്യയെ ഏഷ്യന്‍ ശക്തികളായ അമേരിക, ചൈന, ജപാന്‍, ജര്‍മനി എന്നിവയ്ക്ക് തൊട്ടുപിന്നില്‍ എത്തിച്ചു.  

ഇന്‍ഡ്യ കുതിച്ചുയരുകയാണെന്നും 2028-2030 ഓടെ നേരത്തെയുള്ള പ്രവചനമനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വിര്‍മാണി പറഞ്ഞു.

Keywords:  News,National,India,New Delhi,Top-Headlines,Business,Finance,Report, India set to become third largest economy in the world by 2029
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia