ഇന്‍ഡ്യ ഇന്റര്‍ നാഷണല്‍ ജുവലറി ഷോയ്ക്ക് ബെന്‍ഗ്ലൂരില്‍ തുടക്കം; ഉദ്ഘാടനം ചെയ്തത് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പടേല്‍

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 15.09.2021) ഇന്‍ഡ്യ ഇന്റര്‍ നാഷണല്‍ ജുവലറി ഷോയ്ക്ക് (iijs) ബെന്‍ഗ്ലൂരില്‍ തുടക്കം. കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പടേല്‍ ഉദ്ഘാടനം ചെയ്തു. ജം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സിലി( GJEPC) ന്റെ നേതൃത്വത്തിലാണ് ഷോ ആരംഭിച്ചത്. കര്‍ണാടക മന്ത്രി മുരുകേശ് നിരണി, വാണിജ്യ ജോയിന്റ് സെക്രടെറി എസ് സുരേഷ് കുമാര്‍ ഐ എ എസ് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

ഇന്‍ഡ്യ ഇന്റര്‍ നാഷണല്‍ ജുവലറി ഷോയ്ക്ക് ബെന്‍ഗ്ലൂരില്‍ തുടക്കം; ഉദ്ഘാടനം ചെയ്തത് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പടേല്‍

ജിജെപിസി ചെയര്‍മാന്‍ കോളിന്‍ ഷാ, വൈസ് ചെയര്‍മാന്‍ വിപുല്‍ ഷാ, എക്‌സിബിഷന്‍ കണ്‍വീനര്‍, ഷൈലേശ് സന്‍ഗാനി, കോ കണ്‍വീനര്‍ മന്‍സൂഖ് കോത്താരി എന്നിവര്‍ പ്രസംഗിച്ചു. സ്വര്‍ണ വ്യാപാര വ്യവസായ മേഖലയിലെ പ്രമുഖരടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ ബെന്‍ഗ്ലൂരില്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് (BlEC) ഷോ നടക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മുംബൈയില്‍ നടത്തിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണാഭരണ പ്രദര്‍ശനങ്ങളിലൊന്നായ ഇന്‍ഡ്യ ഇന്റര്‍ നാഷണല്‍ ജുവലറി ഷോ കോവിഡ് സാഹചര്യങ്ങളിലാണ് ബെന്‍ഗ്ലൂരിലേക്ക് മാറ്റിയത്.

കര്‍ണാടക സര്‍കാര്‍ ഏര്‍പെടുത്തിയിട്ടുള്ള എല്ലാ പ്രൊടോകോളും കൃത്യമായി പാലിച്ചാണ് പ്രദര്‍ശനം നടത്തുന്നത്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് പ്രദര്‍ശനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം നാല്പതിനായിരത്തോളം സന്ദര്‍ശകരാണ് അഞ്ചു ദിവസത്തെ ഈ വമ്പന്‍ മേളയിലെത്തിച്ചേരുക. 1300 നിര്‍മാതാക്കള്‍ 2200 സ്റ്റോളുകളിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

സ്വര്‍ണം, വെള്ളി, ഡയമന്‍ഡ്, പ്ലാറ്റിനം, മെഷിനറികള്‍, അനുബന്ധ സാമഗ്രഹികള്‍ എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികളാണ് ഇവിടെ അവതരിപ്പിക്കുന്നത്. പ്രദര്‍ശന സ്റ്റോളുകളില്‍ സാമൂഹ്യ അകലം പാലിച്ചാണ് നിര്‍മാതാക്കളും, സന്ദര്‍ശകരും തമ്മിലുള്ള ചര്‍ചകളും, ആഭരണങ്ങളുടെ ഓര്‍ഡര്‍ സ്വീകരിക്കലും മറ്റും നടക്കുന്നത്.

നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്ന ആഭരണങ്ങളുടെ ഓര്‍ഡറുകള്‍ പ്രദര്‍ശനം സമാപിച്ചതിനു ശേഷം നിര്‍മാതാക്കള്‍ അവരുടെ സംസ്ഥാനങ്ങളില്‍ നിന്നും ജി എസ് ടി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ രേഖകളോടും കൂടി വ്യാപാരികള്‍ക്ക് ലോജിസ്റ്റിക്ക് മാര്‍ഗം എത്തിച്ചു നല്‍കുന്നതാണ്.

ബെന്‍ഗ്ലൂര്‍ സിറ്റിയിലെ എല്ലാ ഹോടെലുകളും ദിവസങ്ങള്‍ക്കു മുമ്പേ മുന്‍കൂട്ടി ബുക് ചെയ്തു കഴിഞ്ഞിരുന്നു. വിമാനതാവളത്തില്‍ നിന്നും, റെയിവേ സ്റ്റേഷനില്‍ നിന്നും നേരിട്ട് പ്രദര്‍ശന നഗരിയിലേക്കും, ഹോടെലിലേക്കും തിരിച്ചും അഞ്ചു ദിവസവും ഏപ്പോഴും സൗജന്യ വാഹന സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കാര്‍മാര്‍ഗവും നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

പ്രദര്‍ശന നഗരിയില്‍ സ്വര്‍ണാഭരണ മേഖലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സെമിനാറുകളും ഹോടെലുകളില്‍ രാത്രി ഫാഷന്‍ ഷോകളും നടക്കുന്നു. സ്വര്‍ണാഭരണ മേഖലയിലെ എല്ലാ വഴികളും ചെന്നവസാനിക്കുന്നത് ഇന്‍ഡ്യന്‍ സ്വര്‍ണ വ്യവസായത്തിന്റെ തലസ്ഥാനമായി അഞ്ചു ദിവസം പ്രവര്‍ത്തിക്കുന്ന ബെന്‍ഗ്ലൂര്‍ ഇന്‍ഡ്യ ഇന്റര്‍ നാഷണല്‍ ജുവലറി ഷോയുടെ പ്രദര്‍ശന നഗരിയിലേക്കാണ്.

Keywords:  India International Jewelery Show kicks off in Bengaluru, Bangalore, News, Gold, Inauguration, Minister, Business, Business Man, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia