ചൈനീസ് ടെലികോം കമ്പനിയായ ഹുവായിയില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

 


മുംബൈ: (www.kvartha.com 16.02.2022) നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായെന്ന് സംശയം ചൈനീസ് ടെലികോം കമ്പനിയായ ഹുവായിയുടെ രാജ്യത്തെ ഒന്നിലധികം സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കമ്പനിയുടെ ഡെല്‍ഹി, ഗുരുഗ്രാം (ഹരിയാന), കര്‍ണാടകയിലെ ബെന്‍ഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡ് ആരംഭിച്ചത്. കമ്പനിക്കും അതിന്റെ ഇന്‍ഡ്യന്‍ ബിസിനസുകള്‍ക്കും വിദേശ ഇടപാടുകള്‍ക്കുമെതിരായ നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി സാമ്പത്തിക രേഖകളും അകൗണ്ട് ബുകുകളും കമ്പനി രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ചൈനീസ് ടെലികോം കമ്പനിയായ ഹുവായിയില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയെന്ന് വ്യക്തമാക്കി കമ്പനി പ്രസ്താവന ഇറക്കിയിരുന്നു. അതില്‍ പറയുന്നത്:

രാജ്യത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയമത്തിന് അനുസൃതമാണ്. ആദായനികുതി സംഘം തങ്ങളുടെ ഓഫിസ് സന്ദര്‍ശിച്ചതിനെക്കുറിച്ചും ചില ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളെ അറിയിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമാണെന്ന് ഹുവായി ഉറപ്പുനല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ ബന്ധപ്പെട്ട സര്‍കാര്‍ വകുപ്പുകളെ സമീപിക്കുകയും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പൂര്‍ണമായി സഹകരിക്കുകയും ശരിയായ നടപടിക്രമം പിന്തുടരുകയും ചെയ്യും,' എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

5 ജി സേവനങ്ങള്‍ക്കായുള്ള പരീക്ഷണങ്ങളില്‍ നിന്ന് ഹുവായിയെ നേരത്തെ സര്‍കാര്‍ മാറ്റിനിര്‍ത്തിയിരുന്നു. എന്നിരുന്നാലും, ടെലികോം ഓപറേറ്റര്‍മാര്‍ക്ക് അവരുടെ നെറ്റ് വര്‍കുകള്‍ നിലനിര്‍ത്തുന്നതിന് അവരുടെ പഴയ കരാറുകള്‍ പ്രകാരം ഹുവായി, സെഡ് ടി ഇ എന്നിവയില്‍ നിന്ന് ടെലികോം ഗിയര്‍ സോഴ്സ് ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ടെലികമ്യൂണികേഷന്‍ മേഖലയിലെ ദേശീയ സുരക്ഷാ നിര്‍ദേശം അനുസരിച്ച് ഏതെങ്കിലും പുതിയ ബിസിനസ് കരാറില്‍ ഏര്‍പെടുന്നതിന് മുമ്പ് അവര്‍ക്ക് സര്‍കാരിന്റെ അനുമതി ആവശ്യമാണ്.

ചൈനീസ് മൊബൈല്‍ കമ്യൂണികേഷന്‍, ഹാന്‍ഡ്സെറ്റ് നിര്‍മാണ കമ്പനികളായ ഷവോമി, ഓപോ എന്നിവയ്ക്കെതിരെയും അവയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെയും നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷം തിരച്ചില്‍ നടത്തിയിരുന്നു.

ഈ ആഴ്ച ആദ്യം, ടെന്‍സെന്റ് എക്സ് റിവര്‍, നൈസ് വീഡിയോ ബൈഡു, വിവ വീഡിയോ എഡിറ്റര്‍, ഗെയിമിംഗ് ആപ് ഗാരേന ഫ്രീ ഫയര്‍ ഇലുമിനേറ്റ് എന്നിവയുള്‍പെടെ ചൈനീസ് ലിങ്കുകളുള്ള 54 ആപുകള്‍ കൂടി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രാലയം സുരക്ഷാ, സ്വകാര്യത ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബ്ലോക് ചെയ്തിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൈനയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെയും ഇന്‍ഡ്യയിലെ മൊബൈല്‍ ആപുകള്‍ വഴി തല്‍ക്ഷണ വായ്പകള്‍ നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെയും (എന്‍ബിഎഫ്സി) സ്വത്തുക്കള്‍ മരവിപ്പിച്ച് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

കിഴക്കന്‍ ലഡാകിലെ സൈനിക നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് പിന്തുണയുള്ള കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ അധികൃതര്‍ നടപടി ശക്തമാക്കിയത്.

Keywords: Income Tax department searches Chinese telecom major Huawei, Mumbai, News, Business, Technology, Raid, Statement, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia