തങ്ങളുടെ സ്റ്റാര്‍ടപ് ഒരു ബില്യന്‍ ഡോളര്‍ മൂല്യമുള്ള സംരംഭമാക്കി മാറ്റിയ രാജ്യത്തെ ആദ്യ ദമ്പതികളെ പരിചയപ്പെടാം
Mar 24, 2022, 08:19 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2022) തങ്ങളുടെ സ്റ്റാര്‍ടപ് ഒരു ബില്യന്‍ ഡോളര്‍ മൂല്യമുള്ള (1000 കോടി ) സംരംഭമാക്കി മാറ്റിയ രാജ്യത്തെ ആദ്യ ദമ്പതികളായി കല്‍റയും മൊഹപത്രയും. ഇങ്ങിനെയുള്ള ഭാര്യാഭര്‍ത്താക്കന്മാരെ യൂനികോണ്‍സ് എന്ന് വിശേഷിപ്പിക്കാം.
ആല്‍ഫ വേവ് ഗ്ലോബല്‍, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 200 മില്യന്‍ ഡോളറിന്റെ ആദ്യ ധനസമാഹരണത്തിലൂടെയാണ് തങ്ങള്‍ നാഴികക്കല്ല് പിന്നിട്ടതെന്ന് രുചി കല്‍റ സഹസ്ഥാപിച്ച ഡിജിറ്റല്‍ ലെന്‍ഡിംഗ് സ്റ്റാര്‍ടപായ ഓക്‌സിസോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പറഞ്ഞു.
ഒരു വര്‍ഷം മുമ്പ്, സോഫ്റ്റ്ബാങ്ക് ഗ്രൂപ് കോര്‍പറേഷന്റെയും മറ്റുള്ളവരുടെയും പിന്തുണയോടെ കല്‍റയുടെ ഭര്‍ത്താവ് ആശിഷ് മൊഹാപത്രയുടെ ഓഫ് ബിസിനസ് ഇതേ മൂല്യത്തില്‍ എത്തിയിരുന്നു.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥികളാണ് കല്‍റയും (38) മൊഹപത്രയും (41 ). മകിന്‍സി ആന്‍ഡ് കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ട് സ്റ്റാര്‍ടപുകളും ലാഭകരമാണ്, അസാധാരണ നേട്ടമാണ് കംപനികള്‍ കൈവരിച്ചത്. കല്‍റ ഓക്സിസോയുടെ ചീഫ് എക്സിക്യൂടീവ് ഓഫീസറാണ്, മൊഹപത്ര ഓഫ് ബിസിനസ് സിഇഒയാണ്.
ഇന്‍ഡ്യയിലെ സ്റ്റാര്‍ടപ് വ്യവസായത്തിലെ ഏറ്റവും വലിയ സീരീസ് എ റൗന്‍ഡുകളിലൊന്നായ ഓക്‌സിസോയില്‍ മാട്രിക്‌സ് പാര്‍ട്‌നേഴ്‌സും ക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റും നിക്ഷേപം നടത്തി.
ഓക്സിജന്റെയും ഓസോണിന്റെയും പദങ്ങളുടെ മിശ്രിതമായ ഓക്സിസോ 2017-ല്‍ കല്‍റയും മൊഹാപത്രയും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് സ്ഥാപിച്ചത്.
2016ന്റെ തുടക്കത്തില്‍ മറ്റ് മൂന്ന് പേരുമായി ചേര്‍ന്ന് ദമ്പതികളുടെ ആദ്യത്തെ സ്റ്റാര്‍ടപായ ഓഫ് ബിസിനസ് തുടങ്ങി. ഡാറ്റ കണക്കുകൂട്ടാന്‍ ഓക്സിസോ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ബിസിനസുകള്‍ക്ക് സാധനസാമഗ്രികളും മറ്റും വാങ്ങുന്നതിനുള്ള വായ്പയും നല്‍കുന്നു. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പണം ലഭിക്കാന്‍ പ്രയാസമുള്ള രാജ്യത്ത് വായ്പകള്‍ നല്‍കുകയാണ് കംപനി ലക്ഷ്യം.
ഡിസംബറില്‍, സോഫ്റ്റ്ബാങ്കും മറ്റുള്ളവരും കൂടുതല്‍ പണം നിക്ഷേപിച്ചതിനാല്‍ സ്റ്റാര്‍ടപിന്റെ മൂല്യം ഏകദേശം 5 ബില്യന്‍ ഡോളറിലെത്തിയതായി മൊഹപത്ര പറയുന്നു.
രണ്ട് പേരുടെയും സ്റ്റാര്‍ടപുകളും വ്യത്യസ്ത ഓഫീസുകളായും ടീമുകളുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കല്‍റ പറഞ്ഞു. നിര്‍മാണം, ഇന്‍ഫ്രാസ്ട്രക്ചര്‍ സബ് കോണ്‍ട്രാക്റ്റിംഗ് തുടങ്ങിയ അതേ വ്യവസായങ്ങളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. രണ്ടും ന്യൂഡെല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ഗുഡ്ഗാവിലാണ്.
ഓക്സിസോയ്ക്ക് 500-ലധികം ജീവനക്കാരും സപ്ലൈ ചെയിന്‍ അനലിറ്റിക്സില്‍ വൈദഗ്ധ്യമുള്ള ഒരു ഡാറ്റ വെയര്‍ഹൗസും ഉണ്ട്. ഇത് രണ്ട് ബില്യന്‍ ഡോളറിലധികം രൂപ വായ്പയായി വിതരണം ചെയ്യുകയും അതിന്റെ തുടക്കം മുതല്‍ ലാഭം നേടുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.