കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ എ കെ ജി എസ് എം എ യുടെ പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍

 


കൊച്ചി: (www.kvartha.com 22.02.2022) കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ എ കെ ജി എസ് എം എ യുടെ പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ.ബി ഗോവിന്ദന്‍ പറഞ്ഞു.
        
കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ എ കെ ജി എസ് എം എ യുടെ പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍

സ്വര്‍ണ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ലയന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണവില നിര്‍ണയത്തെ സംബന്ധിച്ചുള്ള ചിലരുടെ നിലപാട് തെറ്റിദ്ധാരണമൂലമാണെന്ന് പറഞ്ഞ അദ്ദേഹം എ കെ ജി എസ് എം എ വളരെ സുതാര്യമായ നിലയില്‍ നിര്‍ണയിച്ചറിയിക്കുന്ന വിലനിലവാരം കേരളത്തിലെ മുഴുവന്‍ വ്യാപാരികളും അംഗീകരിക്കുന്നതാണെന്നും അറിയിച്ചു. സംഘടനയില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ വരും ദിവസങ്ങളില്‍ എ കെ ജി എസ് എം എ യിലേക്ക് വന്നുചേരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ജി എസ് ടി നിയമപ്രകാരം ഒന്നരക്കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളവര്‍ നിലവില്‍ കോംബസിഷന്‍ സ്‌കീമില്‍ ഉള്‍പെടുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങളെ സംബന്ധിച്ചിടത്തോളം ദിവസേന നാലു ഗ്രാം വില്‍പന നടത്തുന്നവര്‍ ഇതിന്റെ പരിധിയില്‍ എത്തിച്ചേരും. ഈ പരിധി അഞ്ചു കോടി രൂപയായി ഉയര്‍ത്തണമെന്നും സമ്മേളനം സര്‍കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പി ടി അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി മുഖ്യ അതിഥിയായിരുന്നു. എ കെ ജി എസ് എം എ സംസ്ഥാന ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍ ലയന പ്രഖ്യാപനം നടത്തി. സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി.

ഏപ്രില്‍ മൂന്നു മുതല്‍ ആറു വരെ മുംബൈയില്‍ നടക്കുന്ന ജി ജെ എസ് പ്രചരണ പരിപാടി ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അവിനാശ് ഗുപ്ത ഉദ്ഘാടനം ചെയ്തു. ജി എസ് ടി, എച് യു ഐ ഡി സംബന്ധിച്ച് ചാര്‍ടേര്‍ഡ് അകൗണ്ടന്റ് കൃഷ്ണകുമാര്‍ ഉണ്ണി ക്ലാസടുത്തു.

മുന്‍ പ്രസിഡന്റ് ബി ഗിരിരാജന്‍, ജില്ലാ രക്ഷാധികാരി പി കെ അയമു ഹാജി, ജില്ലാ വര്‍കിംഗ് പ്രസിഡന്റ് എന്‍ ടി കെ ബാപ്പു, ജില്ലാ ജെനറല്‍ സെക്രടറി കെ ടി അക്ബര്‍, പി അഹ് മദ് മജസ്റ്റിക്, കെ ടി അബൂബകര്‍, കെ വി എം കുഞ്ഞി, റോയി പാലത്തറ, സി വി കൃഷ്ണദാസ്, ബി പ്രേമാനന്ദ്, കണ്ണന്‍ ശരവണ, ബിന്ദു മാധവ് ,സ്‌കറിയാച്ചന്‍, നവാസ് പുത്തന്‍ വീട്, കുഞ്ഞി മുഹമ്മദ്, നൗഷാദ് കളപ്പാടന്‍, എസ് പളനി, എം ബാലന്‍, സി എച് ഇസ്മഈല്‍, എം സി റഹീം, എന്‍ വി പ്രകാശ്, നസീര്‍, പുന്നക്കല്‍, എം മുസ്തഫ, കെ വി മോഹനന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords:  Importance of AKGSMA in the gold trade sector in Kerala has increased with the Malappuram Merger Conference says B Govindan, Kochi, Gold, Inauguration, Meeting, Business, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia