LPG Distributorship | നിങ്ങള്‍ക്കും ഗ്യാസ് ഏജന്‍സി തുറക്കാം, മികച്ച സമ്പാദ്യം നേടാം; ലൈസന്‍സ് ലഭിക്കാന്‍ എന്തൊക്കെ വേണം, എങ്ങനെ അപേക്ഷിക്കാം, അറിയാം കൂടുതല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും എല്‍പിജി സിലിന്‍ഡര്‍ ഉപയോഗിക്കുന്നുണ്ട്. ഉജ്വല യോജനയ്ക്ക് കീഴില്‍, രാജ്യത്തെ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ എല്‍പിജി സിലിന്‍ഡറുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതുമൂലം എല്‍പിജി സിലിന്‍ഡറിന്റെ ഉപഭോഗം രാജ്യത്ത് വളരെയധികം വര്‍ധിക്കുകയും വരും ദിവസങ്ങളില്‍ ഇത് ഗണ്യമായി കൂടുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, ഈ മേഖലയില്‍ വ്യാപാരം ആരംഭിച്ചാല്‍, നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാം. ഒരു എല്‍പിജി സിലിന്‍ഡര്‍ വിതരണ ഏജന്‍സി തുറക്കുന്നതിലൂടെ നല്ല ലാഭം നേടാനാവും. എന്നിരുന്നാലും, ഇതിനായി നിങ്ങള്‍ ഒരു ചെറിയ തുക നിക്ഷേപിക്കേണ്ടിവരും. രാജ്യത്ത് മൂന്ന് സര്‍കാര്‍ എല്‍പിജി കംപനികളുണ്ട്. ഇവ മാത്രമാണ് വിതരണാവകാശം (Distributorship) നല്‍കുന്നത്.
                 
LPG Distributorship | നിങ്ങള്‍ക്കും ഗ്യാസ് ഏജന്‍സി തുറക്കാം, മികച്ച സമ്പാദ്യം നേടാം; ലൈസന്‍സ് ലഭിക്കാന്‍ എന്തൊക്കെ വേണം, എങ്ങനെ അപേക്ഷിക്കാം, അറിയാം കൂടുതല്‍

എല്‍പിജി ഡീലര്‍ഷിപ്:

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഇന്‍ഡെയ്ന്‍ വാതകത്തിനും ഭാരത് പെട്രോളിയം ഭാരത് ഗ്യാസിനും ഹിന്ദുസ്ഥാന്‍ പെട്രോളിയം എച് പി ഗ്യാസിനും വിതരണാവകാശം നല്‍കുന്നു. എന്നിരുന്നാലും, കംപനികള്‍ വിതരണാവകാശത്തിനായി ചില നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കാലാകാലങ്ങളില്‍ ഡിസ്ട്രിബ്യൂടര്‍ഷിപിനായി കംപനികള്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, കമ്പനികള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിച്ചതിന് ശേഷം അഭിമുഖം നടത്തുന്നു. ഇന്റര്‍വ്യൂ ഫലത്തിന്റെ പട്ടികയില്‍ നിങ്ങളുടെ പേരും ഉണ്ടെങ്കില്‍, നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം കംപനികള്‍ ഗ്യാസ് ഏജന്‍സി അനുവദിക്കും.

മെട്രോ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മുനിസിപാലിറ്റികളിലും വിതരണവും പ്രവര്‍ത്തനവും അനുവദനീയമാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിന്‍ഡറുകളുടെ വിതരണത്തിനായാണ് നിങ്ങള്‍ക്ക് ഏജന്‍സി എടുത്തതെങ്കില്‍, 14.2 കിലോയില്‍ കൂടുതല്‍ ഭാരമുള്ള സിലിന്‍ഡറുകള്‍ വിതരണം ചെയ്യാന്‍ കഴിയില്ല. വിതരണ ഏജന്‍സിക്ക് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് ഫീല്‍ഡ് വെരിഫികേഷനും ഉണ്ടാകും.

സ്ഥലം:

നിങ്ങള്‍ ഏജന്‍സി തുറക്കാന്‍ ആഗ്രഹിക്കുന്നിടത്ത്, ഏത് കാലാവസ്ഥയിലും വാഹനം എത്താന്‍ ഒരു റോഡ് ആവശ്യമാണ്. എല്‍പിജി സിലിന്‍ഡറുകള്‍ സൂക്ഷിക്കാന്‍ ഗോഡൗണും നിര്‍മിക്കണം. ഭൂമി നിങ്ങളുടെ പേരില്‍ അല്ലെങ്കില്‍ 15 വര്‍ഷത്തേക്കെങ്കിലും ഭൂമി പാട്ടത്തിനെടുക്കേണ്ടിവരും. ലൈസന്‍സ് നല്‍കുന്നതിന് നിങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ സ്വന്തം വെയര്‍ഹൗസും നിര്‍മിക്കേണ്ടതുണ്ട്.

ഇവര്‍ക്ക് മുന്‍ഗണന:

എല്‍പിജി ഏജന്‍സിക്ക് സര്‍കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമനുസരിച്ച്, ജനറല്‍ വിഭാഗക്കാര്‍ക്ക് 50 ശതമാനം വരെ സംവരണം ഉണ്ട്. ഇതിനുശേഷം, പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട ആളുകള്‍ക്കും കുറച്ച് സംവരണം ഉണ്ട്. വിമുക്തഭടന്മാര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, സായുധ സേനകള്‍, പൊലീസ് സേവനങ്ങള്‍, ദേശീയ കായികതാരങ്ങള്‍, സാമൂഹിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കും ഇതില്‍ മുന്‍ഗണന നല്‍കുന്നു.

എല്‍പിജി ഡിസ്ട്രിബ്യൂടര്‍ഷിപ് അപേക്ഷയ്ക്കായി മാധ്യമങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു. https://www(dot)lpgvitarakchayan(dot)in എന്ന പോര്‍ടലില്‍ നിങ്ങള്‍ക്ക് അറിയിപ്പിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. ഏതെങ്കിലും പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ യോഗ്യതയുള്ള അപേക്ഷകര്‍ ഉണ്ടെങ്കില്‍, ഭാഗ്യ നറുക്കെടുപ്പ് പ്രകാരം എല്‍പിജി ഏജന്‍സി അനുവദിക്കും.

അപേക്ഷ ഫീസ്:

ഡിസ്ട്രിബ്യൂടര്‍ഷിപ് എടുക്കാന്‍ ഇന്‍ഡ്യന്‍ പൗരനായിരിക്കണം. ഇതോടൊപ്പം, എല്‍പിജിയുടെ ഏജന്‍സിക്ക് അപേക്ഷിക്കുന്ന വ്യക്തി പത്താം ക്ലാസ് പാസായിരിക്കണം. 21 വയസിനും 60 വയസിനും ഇടയിലായിരിക്കണം പ്രായം. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗവും ഒരു ഓയില്‍ മാര്‍കറ്റിംഗ് കംപനിയില്‍ ജോലി ചെയ്യുന്നവരാവരുത്. ഗ്യാസ് ഏജന്‍സിക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി ഫീസ് 10,000 രൂപയാണ്. ഈ തുക തിരികെ ലഭിക്കില്ല.

ആകെ ചിലവ് എത്ര വരും?

എല്‍പിജി ഡീലര്‍ഷിപ് തുടങ്ങാന്‍ കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്. എല്‍പിജി സിലിന്‍ഡറുകള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണുകളും ഏജന്‍സി ഓഫീസുകളും നിര്‍മിക്കുന്നതിന് മാത്രമാണ് ഈ പണം ചിലവഴിക്കുന്നത്. ഇതുകൂടാതെ, പാസ്ബുക് പ്രിന്റിംഗ് ആവശ്യമുണ്ട്. ഇതിനായി കംപ്യൂടര്‍, പ്രിന്റര്‍ തുടങ്ങിയ കാര്യങ്ങളും ആവശ്യമാണ്.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, National, Top-Headlines, LPG, Business, India, Country, How To Start an LPG Gas Agency In India?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia