Lose | മുകേഷ് അംബാനിക്ക് ഒരൊറ്റ ദിവസം നഷ്ടമായത് 73,470.59 കോടി രൂപ! സംഭവമിങ്ങനെ


* ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ അംബാനി തന്നെ
അര്‍ണവ് അനിത
(KVARTHA) അയ്യായിരം കോടി ചിലവഴിച്ച് മകന്റെ കല്യാണം പൊടിപൊടിച്ചതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് മുകേഷ് അംബാനിക്ക് (Mukesh Ambani) നഷ്ടമായത് 73,470.59 കോടി. തിങ്കളാഴ്ച കമ്പനിയുടെ വിപണി മൂല്യം 73,470.59 കോടി രൂപ കുറഞ്ഞ് 20,30,488.32 കോടി രൂപയായി. ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍ കമ്പനി അഞ്ച് ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് ശേഷം റിലയന്‍സിന്റെ ഓഹരികള്‍ 3 ശതമാനത്തിലധികം ഇടിഞ്ഞാണ് ഇത്രയും വലിയ നഷ്ടം സംഭവിച്ചത്.
വിപണി (Market) മൂല്യനിര്‍ണയത്തില്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഫോര്‍ബ്‌സ് (FOBS) പ്രകാരം 976320 കോടി രൂപ (ജൂലൈ 22 വരെ) ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും ധനികനാണ് മുകേഷ് അംബാനി. എണ്ണ (Oil) റീട്ടെയില്‍ (Retail), ടെലികോം (Telecom) തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനാണ് അദ്ദേഹം.
ബ്ലൂ ചിപ്പ് സ്റ്റോക്ക് ബോംബ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (BSE) 3.49 ശതമാനം ഇടിഞ്ഞ് 3,001.10 രൂപയിലെത്തി. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSE) ഇത് 3.56 ശതമാനം താഴ്ന്ന് 2,998.80 രൂപയായി. മൊത്തവ്യാപാരം അടിസ്ഥാനത്തില്‍, കമ്പനിയുടെ 1.90 ലക്ഷം ഓഹരികള്‍ ബിഎസ്ഇയിലും 98.37 ലക്ഷം ഓഹരികള്‍ എന്‍എസ്ഇയിലും വ്യാപാരം നടത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ കനത്ത വില്‍പന സമ്മര്‍ദവും ബെഞ്ച്മാര്‍ക്ക് സൂചികകളെ വലിച്ചിഴച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി ഇടിഞ്ഞ്, 30-ഷെയര്‍ ബിഎസ്ഇ സെന്‍സെക്‌സ് 102.57 പോയിന്റ് അല്ലെങ്കില്‍ 0.13 ശതമാനം ഇടിഞ്ഞ് 80,502.08 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 21.65 പോയിന്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 24,509.25 ലെത്തി. കുറഞ്ഞ ഇന്ധനവിലയും പെട്രോകെമിക്കല്‍ വിലക്കിഴിവും ടെലികോം, റീട്ടെയില്‍ ബിസിനസുകളിലെ നേട്ടങ്ങളെ മറികടക്കുന്നതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍ 5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 15,138 കോടി രൂപയായിരുന്നു, അതായത് ഒരു ഷെയറൊന്നിന് 22.37 രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേസമയം 16,011 കോടി രൂപയായിരുന്നു. ഓഹരി ഒന്നിന് 23.66 രൂപ വില. കഴിഞ്ഞ 52 ആഴ്ചയിലെ റിലയന്‍സ് ഓഹരിയുടെ മികച്ച പ്രകടനം 3,217.60 രൂപയാണ്. ഇതേ കാലയളവിലെ മോശം പ്രകടനം 2,220.30 രൂപയാണ്. കഴിഞ്ഞ ഒരു മാസം റിലയന്‍സ് ഓഹരികള്‍ 4.20% (121.05 രൂപ) ഉയര്‍ന്നു. ആറു മാസത്തെ നേട്ടം 13.05% (346.85 രൂപ) ആണ്. ഈ വര്‍ഷം ഓഹരി 15.97% (413.75 രൂപ) വും, ഒരു വര്‍ഷത്തില്‍ 20.77% (516.60 രൂപ) വും ഉയര്‍ന്നിട്ടുണ്ട്.
മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം പോലും മുകേഷ് അംബാനിക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത്. ജൂലൈ 12നായിരുന്നു വിവാഹം. വ്യവസായിയായ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റാണ് വധു. മരുമകള്‍ അംബാനിയുടെ ഐശ്വര്യമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചപോലുമുണ്ടായി. അന്താരാഷ്ട്ര തലത്തിലുള്ള നിരവധി പ്രമുഖ വ്യക്തികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. മാസങ്ങള്‍ നീണ്ട് നിന്ന വിവാഹം നടത്തിയിട്ടും മുകേഷ് അംബാനിയുടെ സമ്പത്ത് കുറഞ്ഞിട്ടില്ലായിരുന്നു. വലിയ തോതില്‍ സമ്പത്ത് വര്‍ധിക്കുകയാണുണ്ടായത്. ആനന്ദ് അംബാനിയുടെ വിവാഹത്തിന് 10 ദിവസം മുമ്പ് ആസ്തി ഏകദേശം 25,000 കോടി രൂപ വര്‍ദ്ധിച്ചെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഓഹരിവിപണിയിലെ (Stock Market) ചാഞ്ചാട്ടം വലിയ തിരിച്ചയാണ് ഉണ്ടാക്കിയത്. ജൂലൈ അഞ്ചിന് ആസ്തി 118 ബില്യണ്‍ ഡോളറായിരുന്നുവെന്ന് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12ാം തീയതി ആയപ്പോഴേക്കും ഇത് 121 ബില്യണ്‍ ഡോളറായി കൂടി, ആഗോള സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ നില മെച്ചപ്പെട്ടു. ലോകത്തിലെ ധനികരുടെ പട്ടികയിലെ റാങ്ക് 12ല്‍ നിന്ന് 11 ആയി ഉയര്‍ന്നു. എങ്കിലും ഏഷ്യയിലെ അതിസമ്പന്നനായ വ്യക്തി അദ്ദേഹം തന്നെയാണ്. ഓഹരികളുടെ മികച്ച പ്രകടനമാണ് അംബാനിയെ സഹായിച്ചത്. ആനന്ദ് അംബാനിയുടെ വിവാഹ ദിവസം ഓഹരി വില ഒരു ശതമാനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ഓഹരി വില 6.65% ആയി. കഴിഞ്ഞ 6 മാസം 14.90% വും ആയി.
ഫാര്‍മ വ്യവസായികളായ വീരന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക (Radhika Merchant). ആനന്ദും രാധികയും പണ്ട് മുതലേ പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് രാധിക ആനന്ദിന് അയച്ച പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗണ്‍ വിവാഹ ആഘോഷ ചടങ്ങുകളില്‍ അണിഞ്ഞിരുന്നു. അംബാനിയെ കുറിച്ചും അദ്ദേഹത്തിന്റെ ആസ്തിയെ പറ്റിയും ലോകം മുഴുവന്‍ നന്നായി അറിയാമെങ്കിലും രാധികയുടെ കുടുംബത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. പിതാവ് വീരേന്‍ മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്കെയറിന്റെ സിഇഒയും അമ്മ ഷൈല മര്‍ച്ചന്റ് വിവിധ കമ്പനികളില്‍ ഡയറക്ടര്‍ പദവികളും വഹിക്കുന്നു.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ (New York University) പഠിക്കുകയാണ് രാധിക. അവിടെ പൊളിറ്റിക്‌സും ഇക്കണോമിക്‌സും പഠിക്കുന്നു. ഗോവയിലെയും നീലഗിരിയിലെയും ആഡംബര റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് പേരുകേട്ട ഇന്ത്യന്‍ ലക്ഷ്വറി കമ്പനിയായ ഇസ്പ്രാവ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളുമായി രാധിക പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈയിലെ സീഡാര്‍ കണ്‍സള്‍ട്ടന്റ്സ് ഉള്‍പ്പെടെ നിരവധി കമ്പനികളില്‍ ഇന്റേണ്‍ ചെയ്തിട്ടുണ്ട്, കൂടാതെ ബിസിനസ് സ്ട്രാറ്റജി കണ്‍സള്‍ട്ടിംഗില്‍ പരിചയവും നേടി. ഇതെല്ലാം ഭാവിയില്‍ റിലയന്‍സിന് (Reliance) മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.