ഉദ്യോഗാർഥികൾക്ക് ആഹ്ലാദം: രാജ്യത്തെ തൊഴില്‍ നിയമനങ്ങളില്‍ 31 % വര്‍ധനയുണ്ടായെന്ന് റിപോര്‍ട്; കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത് ആശ്വാസമായി

 


ന്യൂഡെല്‍ഹി: (www.kvartha.com 08.03.2022) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പല മേഖലകളിലും ശക്തമായ വളര്‍ച രേഖപ്പെടുത്തിയതിനാല്‍ രാജ്യത്തെ തൊഴില്‍ നിയമനങ്ങളില്‍ 31 ശതമാനം വര്‍ധനയുണ്ടായെന്ന് 2022 ഫെബ്രുവരിയിലെ നൗക്രിയുടെ ജോബ്‌സ്‌പീക് സൂചിക വ്യക്തമാക്കുന്നു. രാജ്യത്തുടനീളം കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് നിയമനങ്ങള്‍ കൂടാന്‍ കാരണമായത്.
                   
ഉദ്യോഗാർഥികൾക്ക് ആഹ്ലാദം: രാജ്യത്തെ തൊഴില്‍ നിയമനങ്ങളില്‍ 31 % വര്‍ധനയുണ്ടായെന്ന് റിപോര്‍ട്; കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത് ആശ്വാസമായി

'2022 ഫെബ്രുവരിയില്‍ നൗക്രി പ്ലാറ്റ് ഫോമിൽ ഏകദേശം 3,074 ഒഴിവുകള്‍ റിപോര്‍ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,356 ആയിരുന്നെന്ന് സൂചിക കാണിക്കുന്നു. വാഹന വിപണി പോലുള്ള മേഖലകള്‍ ദീര്‍ഘകാലത്തിനുശേഷം ഉണര്‍വ് കാണിക്കുകയും മറ്റ് പ്രധാന സംഘടിത മേഖലകള്‍ വളര്‍ച നിലനിര്‍ത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ തൊഴിലന്വേഷകര്‍ക്ക് ആത്മവിശ്വാസം കൂടിയെന്ന് പറയാനാകും,' നൗക്രി ഡോട് കോം ചീഫ് ബിസിനസ് ഓഫീസര്‍ പവന്‍ ഗോയല്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് മേഖല 2021 ലെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 74 ശതമാനം അധികം നിയമനങ്ങള്‍ നടത്തി. ഇതേ തുടര്‍ന്ന് റീടെയ്ല്‍ നിയമനങ്ങളില്‍ 64 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. വളരെക്കാലമായി മന്ദഗതിയിലായിരുന്ന വാഹന വ്യവസായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച രേഖപ്പെടുത്തി.

ഐടി-സോഫ്റ്റ് വെയർ/സോഫ്റ്റ് വെയർ സേവനങ്ങള്‍ (41 ശതമാനം), ബാങ്കിംഗ്/ധനകാര്യ സേവനങ്ങള്‍ (35 ശതമാനം), ഫാര്‍മ (34 ശതമാനം), ഹോസ്പിറ്റാലിറ്റി (41 ശതമാനം), ടെലികോം (23 ശതമാനം) എന്നിവ സ്ഥിരമായ നിയമന വളര്‍ച രേഖപ്പെടുത്തിയ മറ്റ് മേഖലകളില്‍ ഉള്‍പെടുന്നു. മെഡികല്‍/ഹെല്‍ത് കെയര്‍ (ഏഴ് ശതമാനം), എഫ്എംസിജി (നാല് ശതമാനം) മേഖലകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിയമന പ്രവര്‍ത്തനത്തില്‍ നേരിയ വളര്‍ച രേഖപ്പെടുത്തി.

നൗക്രി ഡോട് കോമിലെ തൊഴില്‍ മേഖലകളെ അടിസ്ഥാനമാക്കിയുള്ള നിയമന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്ന നൗക്രി ജോബ്സ്പീക് പ്രതിമാസ സൂചിക പ്രകാരം, കൊല്‍കത്തയില്‍ പരമാവധി 56 ശതമാനം വര്‍ധനയുണ്ടായതായി, ബെംഗ്ളുറു (49 ശതമാനം), മുംബൈ (45 ശതമാനം), ചെന്നൈ (45 ശതമാനം), ഹൈദരാബാദ് (43 ശതമാനം), പൂനെ (41 ശതമാനം), ഡെല്‍ഹി (30 ശതമാനം) എന്നിങ്ങനെയാണ് മറ്റുസ്ഥലങ്ങളിലെ കണക്കുകൾ. മെട്രോ നഗരങ്ങളല്ലാത്ത, കോയമ്പതൂരില്‍ നിയമനങ്ങളില്‍ 57 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി, അഹ്‌മദാബാദും (32 ശതമാനം), കൊച്ചിയും (16 ശതമാനം) തൊട്ടുപിന്നിലുണ്ട്.

Keywords:  News, National, New Delhi, Country, Job, Report, COVID-19, Insurance, Top-Headlines, Case, Government, Business, State, Mumbai, Bangalore, Chennai, Hyderabad, Hiring activity increases 31% in Feb.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia