സംസ്ഥാനത്ത് ഇതര സംസ്ഥാന ലോടെറി വില്‍പന വിലക്കിയ സര്‍കാര്‍ ഉത്തരവ് ശരിവെച്ച് ഹൈകോടതി
May 17, 2021, 12:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 17.05.2021) സംസ്ഥാനത്ത് ഇതര സംസ്ഥാന ലോടെറി വില്‍പന വിലക്കിയ സര്‍കാര്‍ ഉത്തരവ് ശരിവെച്ച് ഹൈകോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍കാരിന്റെ അപീലിലാണ് ഹൈകോടതിയുടെ നടപടി. അന്യസംസ്ഥാന ലോടെറികളുടെ വില്‍പന നിയന്ത്രിച്ച് ഉത്തരവിറക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ അന്യസംസ്ഥാന ലോടെറികളുടെ വില്‍പന വിലക്കിക്കൊണ്ടുള്ള സര്‍കാര്‍ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

സാന്റിയാഗോ മാര്‍ടിന്‍ ഡയറക്ടര്‍ ആയ പാലക്കാട്ടെ ഫ്യൂചെര്‍ ഗൈമിങ് സൊല്യൂഷന്‍ കമ്പനിക്ക് വില്‍പനാനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. നികുതി വെട്ടിച്ച് ലോടെറി വില്‍പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാന സര്‍കാര്‍ ഇതര സംസ്ഥാന ലോടെറി നിരോധിച്ചത്. ഇക്കാര്യത്തില്‍ സി ബി ഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.