അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്ത 25 കിലോഗ്രാം ലഹരിമരുന്നുമായി മുംബൈ തുറമുഖത്ത് 3 പേര്‍ അറസ്റ്റില്‍
Oct 11, 2021, 07:17 IST
മുംബൈ: (www.kvartha.com 11.10.2021) അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ നിന്ന് എണ്ണപ്പാട്ടയിലാക്കി കൊണ്ടുവന്ന ലഹരിമരുന്ന് നവസേവാ തുറമുഖത്തുനിന്നും ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 25.45 കിലോഗ്രാം ലഹരിമരുന്ന് കടുകെണ്ണയുടെ പാട്ടയിലാണ് കടത്തികൊണ്ട് വന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 175 കോടി രൂപയാണ് പിടിച്ചെടുത്ത ഹെറോയിന്റെ മൂല്യം. ആദ്യമായാണ് എണ്ണപ്പാട്ടയില്‍ കൊണ്ടുവന്ന ലഹരി പിടിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇത് തുറന്ന് പരിശോധിക്കുകയായിരുന്നു.
ഇറാനിലെ ചാബഹാര്‍ തുറമുഖം വഴിയാണ് കണ്ടെയ്‌നര്‍ എത്തിയത്. ഇറാനില്‍ ഏറെക്കാലം താമസിച്ചിട്ടുള്ള ഇന്‍ഡ്യക്കാരനാണ് മയക്കുമരുന്ന് ഇറക്കുമതി ചെയ്തതെന്ന് അധികൃതര്‍ അറയിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അഫ്ഗാന്‍ ബന്ധം വെളിപ്പെട്ടതെന്നും തുടര്‍ന്ന് 2 പേര്‍ കൂടി അറസ്റ്റിലാവുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.