തുണിത്തരങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും ജനുവരി മുതല്‍ വില കൂടും; വില വര്‍ധനവിന് കാരണം ജി എസ് ടി കൂട്ടിയത്
Nov 20, 2021, 13:11 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.11.2021) തുണിത്തരങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും ജനുവരി മുതല്‍ വില കൂടും. ജി എസ് ടി കൂട്ടിയതാണ് വില വര്‍ധനവിന് കാരണം. തുണിത്തരങ്ങള്‍, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി(ജിഎസ്ടി) അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതല്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ജിഎസ്ടി നിരക്ക് കൂട്ടിയില്ലെങ്കിലും വസ്ത്രവിലയില്‍ 15-20 ശതമാനംവരെ വിലവര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിപണിയില്‍ 80 ശതമാനവും 1,000 രൂപക്ക് താഴെ വിലയുള്ള വസ്ത്രങ്ങളാണ്.
നൂല്‍, പാകിങ്, ചരക്ക് ഗതാഗതം എന്നിവയുടെ വിലവര്‍ധന കൂടിയാകുമ്പോള്‍ തുണിവ്യവസായ മേഖലക്ക് തീരുമാനം വലിയ ആഘാതമാകുമെന്ന് ക്ലോതിങ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ഭാരവാഹികള്‍ പറയുന്നു.
നിലവില്‍ 1000 രൂപവരെയുള്ള തുണിത്തരങ്ങള്‍ക്ക് അഞ്ച് ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത്. വിലവ്യത്യാസമില്ലാതെ ചെരുപ്പുകളുടെ ജിഎസ്ടിയും അഞ്ചില്‍ നിന്ന് 12ശതമാനമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സി ബി ഐ സി)ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതല്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ജിഎസ്ടി നിരക്ക് കൂട്ടിയില്ലെങ്കിലും വസ്ത്രവിലയില്‍ 15-20 ശതമാനംവരെ വിലവര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിപണിയില്‍ 80 ശതമാനവും 1,000 രൂപക്ക് താഴെ വിലയുള്ള വസ്ത്രങ്ങളാണ്.
നൂല്‍, പാകിങ്, ചരക്ക് ഗതാഗതം എന്നിവയുടെ വിലവര്‍ധന കൂടിയാകുമ്പോള്‍ തുണിവ്യവസായ മേഖലക്ക് തീരുമാനം വലിയ ആഘാതമാകുമെന്ന് ക്ലോതിങ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ഭാരവാഹികള്‍ പറയുന്നു.
Keywords: GST on apparel, textiles and footwear up from 5% to 12%, effective January, New Delhi, News, Business, GST, Increased, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.