GST Collection | രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം കുതിച്ചുയര്‍ന്നു; ഒക്ടോബറില്‍ ഉണ്ടായിരിക്കുന്നത് ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിമാസ വരുമാനം
Nov 1, 2022, 16:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ ചരക്ക് സേവന നികുതി വരുമാനം കുതിച്ചുയര്‍ന്നു. മൊത്ത ജിഎസ്ടി വരുമാനം ഒക്ടോബറില്‍ 1,51,718 കോടി രൂപയിലെത്തി. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 16.6% കൂടുതലാണിത്. പരോക്ഷ നികുതി വ്യവസ്ഥ ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന പ്രതിമാസ ശേഖരണമാണ് ഒക്ടോബറില്‍ ഉണ്ടായിരിക്കുന്നത്. ഉത്സവ കാലമായതിനാലും സാധന സേവനങ്ങളുടെ നിരക്കുകള്‍ ഉയര്‍ന്നതുമാണ് വരുമാനത്തെ ഉയര്‍ത്തിയത്.
ഒക്ടോബറില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനത്തില്‍, കേന്ദ്ര ജിഎസ്ടി 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടി 33,396 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്ത 37,297 കോടി രൂപയുള്‍പെടെ സംയോജിത ജിഎസ്ടി 81,778 കോടി രൂപയും, സെസ് 10,505 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയില്‍ 825 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
കഴിഞ്ഞ മാസം രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.47 ലക്ഷം കോടി രൂപയായിരുന്നു. തുടര്‍ച്ചയായ എട്ടാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് മൊത്ത ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി രൂപ കവിയുന്നത്.
ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത് 2022 ഏപ്രിലിലായിരുന്നു. 1.67 ട്രില്യന്‍ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം. ഏപ്രിലിന് ശേഷം ആദ്യമായാണ് ചരക്ക് സേവന നികുതി വരുമാനം 1.50 ലക്ഷം കോടി രൂപ കവിയുന്നത്. ഓഗസ്റ്റില്‍ രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു.
2022 സെപ്റ്റംബറില്‍, 83 ദശലക്ഷം ഇ-വേ ബിലുകള്‍ ജനറേറ്റുചെയ്തു, 2022 ഓഗസ്റ്റില്‍ ഇത് 77 ദശലക്ഷമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.