ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍; ഉദ്ഘാടനം ഡിസംബര്‍ 1ന്

 


തിരുവനന്തപുരം: (www.kvartha.com 25.11.2014 ) ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ എട്ടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒന്നിന് വൈകിട്ട് ആറ് മണിക്ക്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന് കലാഭവന്‍ മണി, ആശാ ശരത്, വിജയ് യേശുദാസ് തുടങ്ങിയ പ്രശസ്ത കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും. ഇതുവരെ 3500 വ്യാപാരസ്ഥാപനങ്ങള്‍ ഫെസ്റ്റിവെലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കുടുംബശ്രീ മിഷനാണ് ഈ വര്‍ഷം രജിസ്‌ട്രേഷന്‍ നടത്തുന്നത്. ക്യാഷും, സ്വര്‍ണനാണയവുമാണ് സമ്മാനമായി നല്‍കുന്നത്. മെഗാ സമ്മാനമായി ഒരു കോടി രൂപയും, രണ്ടാം സമ്മാനമായി 20 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം വീതം മൂന്ന് പേര്‍ക്കും നല്‍കും. ഇതുകൂടാതെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനമായി 100 കൂപ്പണില്‍ ആറ് ക്യാഷ് പ്രൈസും പുറമേ സ്വര്‍ണനാണയങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍; ഉദ്ഘാടനം ഡിസംബര്‍ 1ന്

മിസ്റ്റര്‍ ലൈറ്റ്, മലബാര്‍ ഗോള്‍ഡ് എന്നിവര്‍ സ്‌പോണ്‍സര്‍മാരാണ്. ഫെഡറല്‍ ബാങ്കാണ് ഒഫീഷ്യല്‍ ബാങ്കിങ് പാര്‍ട്ണര്‍. ഐഡിയ സൈബര്‍ കമ്പനിയുമായി ചേര്‍ന്ന് ജി.കെ.എസ്.എഫ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Grand Kerala Shopping Festival, Inauguration, December, Oommen Chandy, Season 8, Kalabhavan Mani, Grand Kerala shopping festival: Inauguration Dec 1st. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia