Auction | കള്ളു ഷോപുകളുടെ വില്‍പന ലേലം ഓണ്‍ലൈനാക്കാന്‍ അനുമതി നല്‍കി സര്‍കാര്‍

 


തിരുവനന്തപുരം: (www.kvartha.com) കള്ളു ഷോപുകളുടെ വില്‍പന ലേലം ഓണ്‍ലൈനാക്കാന്‍ അനുമതി നല്‍കി സര്‍കാര്‍. ഇതിനായി ഉടന്‍ തന്നെ സോഫ്റ്റ് വെയര്‍ തയാറാക്കും. അബ്കാരി ഷോപ് ഡിസ്‌പോസല്‍ ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരും.

കള്ളുഷോപുകള്‍ വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീര്‍ണതയും വില്‍പനയില്‍ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങള്‍ നേരിടുന്നതിനാലാണ് ഓണ്‍ലൈനായി വില്‍പന നടത്താന്‍ തീരുമാനിച്ചത്.

Auction | കള്ളു ഷോപുകളുടെ വില്‍പന ലേലം ഓണ്‍ലൈനാക്കാന്‍ അനുമതി നല്‍കി സര്‍കാര്‍

സംസ്ഥാനത്ത് 5170 കള്ളുഷോപുകളാണുള്ളത്. വലിയ ഹാളുകള്‍ വാടകയ്‌ക്കെടുത്താണ് നിലവില്‍ ലേലം നടത്തുന്നത്. ഹാള്‍ കണ്ടെത്തുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വില്‍പന ഓണ്‍ലൈന്‍ വഴിയാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സാങ്കേതിക സര്‍വകലാശാലയെ എക്‌സൈസ് ചുമതലപ്പെടുത്തി. അവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സി ഡാകിലെയും ഐടി മിഷനിലെയും എക്‌സൈസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി പരിശോധിച്ചു.

പദ്ധതി നടപ്പിലാക്കിയാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും എക്‌സൈസിലെ സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെയാക്കാന്‍ കഴിയുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ അംഗീകരിച്ചു. കഴിഞ്ഞ ജൂണില്‍ സാങ്കേതിക സര്‍വകലാശാലയുടെ നിര്‍ദേശം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് എക്‌സൈസ് കമിഷണര്‍ സര്‍കാരിനു കത്തു നല്‍കിയിരുന്നു. കത്ത് വിശദമായി പരിശോധിച്ചശേഷമാണ് സര്‍കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയത്.

Keywords: Auction | Govt has given permission to go online for sale and auction of toddy shops, Thiruvananthapuram, News, Auction, Online, Business, Kerala, Letter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia