Swiggy, Zomato| സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഫുഡ് ബിസിനസ് ഓപറേറ്റര്‍മാരോട് പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശം 15 ദിവസത്തിനകം സമര്‍പിക്കാന്‍ നിര്‍ദേശിച്ച് സര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരാതികള്‍ക്കിടെ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശം 15 ദിവസത്തിനകം സമര്‍പിക്കാന്‍ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഫുഡ് ബിസിനസ് ഓപറേറ്റര്‍മാരോട് നിര്‍ദേശിച്ച് സര്‍കാര്‍. തിങ്കളാഴ്ചയാണ് സര്‍കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

Swiggy, Zomato| സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഫുഡ് ബിസിനസ് ഓപറേറ്റര്‍മാരോട് പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശം 15 ദിവസത്തിനകം സമര്‍പിക്കാന്‍ നിര്‍ദേശിച്ച് സര്‍കാര്‍

ഡെലിവറി ചാര്‍ജുകള്‍, പാകേജിംഗ് ചാര്‍ജുകള്‍, നികുതികള്‍, സര്‍ജ് പ്രൈസിംഗ് തുടങ്ങിയ ഓര്‍ഡര്‍ തുകയില്‍ ഉള്‍പെടുത്തിയിരിക്കുന്ന എല്ലാ ചാര്‍ജുകളുടെയും കിഴിവ് ഉപഭോക്താക്കളെ സുതാര്യമായി കാണിക്കാന്‍ ഉപഭോക്തൃ കാര്യ വകുപ്പ് ഇ-കൊമേഴ്‌സ് എഫ്ബിഒകള്‍ക്ക് നിര്‍ദേശം നല്‍കി.

ഉപഭോക്താക്കളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യുന്നതിനായി ഉപഭോക്തൃ കാര്യ സെക്രടറി രോഹിത് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പ്രമുഖ ഇ-കൊമേഴ്‌സ് ഫുഡ് ബിസിനസ് ഓപറേറ്റര്‍മാരുമായി നടത്തിയ ചര്‍ചയിലാണ് നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈന്‍ ഫുഡ് ബിസിനസ് ഓപറേറ്റര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ 12 മാസത്തിനിടെ, 'സ്വിഗ്ഗിക്കായി നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈനില്‍ (1915) 3,631 പരാതികളും സൊമാറ്റോയ്ക്കായി 2,828 പരാതികളും രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്' എന്ന് വകുപ്പ് ചൂണ്ടിക്കാട്ടി.

വ്യക്തിഗത ഉപഭോക്തൃ അവലോകനങ്ങള്‍ സുതാര്യമായി കാണിക്കാനും അവയുടെ സംഗ്രഹം മാത്രം കാണിക്കരുതെന്നും ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈനില്‍ ഉപഭോക്താവ് ഉന്നയിച്ച പ്രധാന പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച ചെയ്തു.

'ഡെലിവറി, പാകിംഗ് ചാര്‍ജുകളുടെ കൃത്യത, പ്ലാറ്റ്‌ഫോമില്‍ കാണിച്ചിരിക്കുന്നതും യഥാര്‍ഥത്തില്‍ റെസ്റ്റോറന്റ് വാഗ്ദാനം ചെയ്യുന്നതുമായ ഭക്ഷണ സാധനങ്ങളുടെ വിലയും അളവും തമ്മിലുള്ള അസമത്വം, ഉപഭോക്താക്കളെ കാണിക്കുന്ന ഡെലിവറി സമയത്തിലെ പൊരുത്തക്കേട് എന്നിവ ഈ പ്രശ്‌നങ്ങളില്‍ ഉള്‍പെടുന്നു. ഓര്‍ഡര്‍ നല്‍കുന്ന സമയവും ഡെലിവറി ചെയ്യുന്ന സമയവും അവലോകനങ്ങളില്‍ വ്യാജമായി കാണിക്കരുതെന്നും ആവശ്യപ്പെട്ടതായി' അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഉപഭോക്തൃ വിവരങ്ങള്‍ ഇ-കൊമേഴ്‌സ് എഫ്ബിഒകള്‍ റെസ്റ്റോറന്റുകളുമായി പങ്കിടാത്തതിന്റെ പ്രശ്‌നം നാഷനല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ (NRAI) ഉന്നയിച്ചു. ഇത് കാരണം ഉപഭോക്തൃ ആവശ്യങ്ങള്‍ മെച്ചപ്പെടുത്താനാകുന്നില്ല. കൂടാതെ, ഡെലിവറി ചാര്‍ജുകള്‍ നിര്‍ണയിക്കുകയും ഈടാക്കുകയും ചെയ്യുന്നു. ഓരോ ഓര്‍ഡറിനും ഏകദേശം 20 ശതമാനം കമിഷനും ഓണ്‍ലൈന്‍ എഫ്ബിഒകള്‍ ഈടാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

Keywords: Govt asks Swiggy, Zomato and others to submit plans in 15 days for improving complaint redressal, New Delhi, News, Business, Meeting, Complaint, Food, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia