പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം: നമ്മുടെ ചിന്തകളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാം അവര്‍ ടാപ് ചെയ്തു; മോദിയെയും അമിത് ഷായെയും ചെരിപ്പൂരി അടിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്
Jul 23, 2021, 11:14 IST
ന്യൂഡെല്‍ഹി: (www.kvartha.com 23.07.2021) രാജ്യം ഞെട്ടലോടെ ശ്രവിച്ച പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം കത്തിക്കയറുന്നതിനിടെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് എം എല്‍ എ. ആളുകളുടെ ഫോണുകള്‍ ഹാക് ചെയ്ത് രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കോണ്‍ഗ്രസ് എം എല്‍ എ ശക്തമായി വിമര്‍ശിച്ചു. ഇവരെ ചെരുപ്പൂരി അടിക്കണമെന്നായിരുന്നു രാജസ്ഥാന്‍ യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ഗണേഷ് ഖോഗ്രയുടെ പ്രതികരണം.
പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഷീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജയ്പൂരില്‍ നടത്തിയ റാലികിടെയായിരുന്നു പ്രസംഗം. നമ്മുടെ ചിന്തകളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാം അവര്‍ ടാപ് ചെയ്തു. ആര്‍ക്കാണ് ഇത്തരം ദുഷ്പ്രവൃത്തി ചെയ്യാന്‍ സാധിക്കുക. ഇത് മോദിജിക്ക് ചെയ്യാന്‍ സാധിക്കും. അമിത് ഷാക്കും മോദിക്കും. അവരെ ചെരിപ്പൂരി അടിക്കണം -ഖോഗ്ര പറഞ്ഞു.
ബി ജെ പിയുടെ ദല്ലാളാണ് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയെന്നും ഖോഗ്ര ആരോപിച്ചു. 'നമ്മുടെ ഗവര്‍ണര്‍ ഇരിക്കുന്നത് ബി ജെ പിയുടെ ദല്ലാളായാണ്. കോണ്‍ഗ്രസിലെ നമ്മുടെ നേതാക്കള്‍ നില്‍ക്കുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയും. റോകെറ്റ് പോലെയാണ് ഇന്ന് വിലക്കയറ്റം. പെട്രോള്‍, ഗ്യാസ്, ഡീസല്‍ തുടങ്ങിയവയുടെ വില കുതിച്ചുയര്‍ന്നു. വിലക്കയറ്റം സാധാരണ ജനങ്ങളെ തകര്‍ത്തെറിഞ്ഞു. ഇന്ന് നമ്മുടെ രാജ്യം സ്വതന്ത്രത്തിന് മുമ്പത്തെ കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്' - ഗണേഷ് ഖോഗ്ര പറഞ്ഞു.
അതേസമയം ഖോഗ്രയുടെ പ്രസംഗത്തിനെതിരെ രാജസ്ഥാന്‍ ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസില്‍നിന്ന് ഖോഗ്രയെ പുറത്താക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.