നിലവിലെ ഡാം പഴയതാണ്, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Oct 26, 2021, 11:15 IST
തിരുവനന്തപുരം: (www.kvartha.com 26.10.2021) മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ ഡാം പഴയതാണ്. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. ജനങ്ങളുടെ ആശങ്ക സര്‍കാരിനെ അറിയിച്ചിട്ടുണ്ടെന്നും തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാറില്‍ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ഓണ്‍ലൈനില്‍ അടിയന്തര യോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റില്‍ അറിയിച്ചിരുന്നു. കേരള, തമിഴ്‌നാട് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറിമാര്‍, കേന്ദ്ര ജലകമീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡാമിലെ ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് തയാറാകുമെന്നാണ് പ്രതീക്ഷ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.