കേന്ദ്രസര്‍കാരിന്റെ വായ്പാ അധിഷ്ഠിതമായ 15 പദ്ധതികള്‍ക്കായി ഇനി ഒറ്റ പോര്‍ടല്‍; ലക്ഷ്യം സാധാരണക്കാരുടെ ജീവിതം സുഗമമാക്കല്‍; സംസ്ഥാന സര്‍കാരുകളും മറ്റ് സ്ഥാപനങ്ങളും അവരുടെ പദ്ധതികള്‍ ഇതില്‍ ഉള്‍പെടുത്തിയേക്കും
Mar 28, 2022, 08:07 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) സാധാരണക്കാരുടെ ജീവിതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടത്തുന്ന വ്യത്യസ്ത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍കാര്‍ ഒരു 'പൊതു പോര്‍ടല്‍' കൊണ്ടുവരുന്നു. കൂടുതല്‍ ഭരണനിര്‍വഹണം നടപ്പാക്കുന്നതിനാണ് ഇത്തരത്തിലൊരു സംവിധാനം. വായ്പ അടിസ്ഥാനമായ 15 സര്‍കാര്‍ പദ്ധതികള്‍ പുതിയ പോര്‍ടലില്‍ ഉള്‍പ്പെടുത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ചില കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് ഒന്നിലധികം ഏജന്‍സികളുടെ പങ്കാളിത്തമുള്ളതിനാല്‍ പൊതു പോര്‍ടലിലെ സ്‌കീമുകള്‍ ക്രമേണ വിപുലീകരിക്കും. ഉദാഹരണത്തിന്, പ്രധാനമന്ത്രി ആവാസ് യോജന, ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്‌സിഡി സ്‌കീം (സിഎല്‍സിഎസ്എസ്) തുടങ്ങിയ പദ്ധതികള്‍ വിവിധ മന്ത്രാലയങ്ങള്‍ നടത്തുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ ഈ സ്‌കീമുകള്‍ നിര്‍ദിഷ്ട പോര്‍ടലില്‍ കൊണ്ടുവരും, അതുവഴി ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാര്യം സാധിക്കാനാകും.
ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണെന്നും പോര്‍ടല്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും (എസ്ബിഐ) മറ്റ് വായ്പാ ദാതാക്കളും പരിശോധന നടത്തുന്നു. സംസ്ഥാന സര്‍കാരുകളും മറ്റ് സ്ഥാപനങ്ങളും അവരുടെ പദ്ധതികള്‍ ഈ പോര്‍ടലില്‍ ഉള്‍പെടുത്താന്‍ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.