Pixel Phonse | പിക്‌സല്‍ ഫോണുകളും ഡ്രോണുകളും ഇന്‍ഡ്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗിള്‍; പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അധികൃതര്‍
 

 
Google to make Pixel phones and drones in India, Mumbai, News, Business, Technology, News, Malayalam News, National


*നിര്‍മാണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍കാര്‍ ഗൂഗിള്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

*ഉടന്‍ തന്നെ എംകെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്

മുംബൈ: (KVARTHA)  പിക്‌സല്‍ ഫോണുകളും ഡ്രോണുകളും ഇന്‍ഡ്യയില്‍ നിര്‍മിക്കാനുള്ള തയാറെടുപ്പില്‍ ഗൂഗിള്‍. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ് നാട്ടിലെ ഫോക് സ് കോണ്‍ ഫാക്ടറിയില്‍ വെച്ചാണ് നിര്‍മാണം നടക്കുകയെന്നും ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഫോക് സ് കോണും ഗൂഗിളും തമ്മില്‍ കരാറായിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇന്‍ഡ്യന്‍ ഭരണകൂടവും വിദേശ കംപനികളെ രാജ്യത്ത് ഉല്പാദനം നടത്താന്‍ ക്ഷണിക്കുകയാണ്. 

ചൈനയില്‍ നിന്ന് വിതരണ ശൃംഖല മാറ്റാനുള്ള പാശ്ചാത്യ രാജ്യങ്ങളിലെ കംപനികളുടെ നീക്കങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഉള്‍പെടെയുള്ള കംപനികള്‍ ഇന്‍ഡ്യയിലേക്ക് വരാനുള്ള തയാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു.  മാത്രമല്ല, ഗൂഗിള്‍ പിക്സല്‍ എട്ട് ഫോണുകള്‍ ഇന്‍ഡ്യയില്‍ നിര്‍മിക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപിച്ചിരുന്നു. 

പിക്സല്‍ ഫോണുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍കാര്‍ അധികൃതര്‍ ഗൂഗിള്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താമസിയാതെ തന്നെ ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia