Google | 16 ആപുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗില്‍ നീക്കം ചെയ്തു; ഏതൊക്കെയെന്ന് അറിയാം
Oct 24, 2022, 13:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുറത്ത് വരുന്ന റിപോര്‍ടുകള്‍ അനുസരിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 16 ആപുകള്‍ നീക്കം ചെയ്തു. ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നതിനും ഡാറ്റ വേഗത്തില്‍ തീരാനും കാരണമാകുന്ന ആപുകളാണ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍നിന്ന് നീക്കം ചെയ്തത്.
അതേസമയം, ഇവയെല്ലാം 20 ദശലക്ഷത്തിലധികം തവണ ഡൗന്‍ലോഡ് ചെയ്തിട്ടുമുണ്ട്. നീക്കം ചെയ്ത ആപുകള്‍ 'യൂടിലിറ്റി' ആപുകളുടെ വിഭാഗത്തില്‍പെടുന്നവയാണ്. സുരക്ഷാ ഏജന്‍സിയായ മകാഫിയാണ് ഈ ആപുകള്‍ തിരിച്ചറിഞ്ഞത്.
പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക് ചെയ്താല്‍ ഉപഭോക്താവ് നിര്‍ദേശം നല്‍കാതെ തന്നെ വെബ് പേജുകള്‍ തുറക്കുന്നതിനുള്ള അറിയിപ്പുകള്‍ ലഭിക്കുമെന്നും മകാഫി കണ്ടെത്തി. ഇത്തരത്തില്‍ പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപുകളെന്നും സുരക്ഷാ ഏജന്‍സിയുടെ റിപോര്‍ടിലുണ്ട്.
ലിങ്കുകളിലും പരസ്യങ്ങളിലും ക്ലികുചെയ്യാന്‍ അനുവദിക്കുന്നത് 'com.liveposting', 'com.click.cas' എന്നീ ആഡ് വെയര്‍ കോഡുകളാണെന്ന് സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലില്‍ പറയുന്നു. ഉപയോക്താവിന്റെ അറിവില്ലാതെ തന്നെ ഇത് സംഭവിക്കുണ്ട്. അതിനാല്‍ ഇതാണ് അധിക ബാറ്ററി ഉപയോഗത്തിനും നെറ്റ് വര്‍ക് ഉപയോഗം വര്‍ധിക്കാനും കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.
High-Speed Camera, Smart Task Manager, Flashlight+, com.smh.memocalendar memocalendar, 8K-Dictionary, BusanBus, Flashlight+, Quick Note, Currency Converter, Joycode, EzDica, Instagram Profile Downloader, Ez Notes, com.candlencom.flashlite, com.doubleline.calcul, com.dev.imagevault Flashlight+, എന്നിവയാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപുകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.