സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ ക്രോമിന് അടിയന്തര അപ്‌ഡേറ്റ്; നിര്‍ബന്ധമായും ചെയ്യുക
Mar 28, 2022, 14:14 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വേണ്ടി അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് പുറത്തുവിട്ടു. സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നടപടി.
മാര്‍ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്‌ഡേറ്റ് അറിയിപ്പില്‍ 'CVE-2022-1096 ' എന്ന പ്രശ്‌നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതിനാല്‍ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകള്‍ അടിയന്തിരമായി പുതിയ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ നിര്‍ദേശിക്കുന്നു.
ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം ഒറ്റ സുരക്ഷ പ്രശ്‌നം പരിഹരിക്കാനാണ് ഈ അപ്‌ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ അക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്.
CVE-2022-1096 എന്നതിനെക്കുറിച്ച് 'വി 8 ടൈപ് പ്രശ്‌നം' എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വി8 ടൈപ് പ്രശ്‌നം എന്നത് ഗൂഗിള്‍ ക്രോം പ്രവര്‍ത്തിക്കുന്ന ജാവ സ്‌ക്രിപ്റ്റിനെ ബാധിക്കുന്ന വിഷയമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഗൂഗിള്‍ ക്രോമിന്റെ-ന്റെ 3.2 ബില്യന്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പരിരക്ഷിക്കാന്‍ അപ്ഡേറ്റ് മതിയാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.