'ജി എസ് ടി ഉദ്യോഗസ്ഥരുടെ പീഡനം'; 27 ന് സെക്രടേറിയേറ്റ് പടിക്കല്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വര്‍ണ വ്യാപാരികളുടെ പ്രതിഷേധ ധര്‍ണ

 


കൊച്ചി: (www.kvartha.com 24.10.2021) ജി എസ് ടി ഉദ്യോഗസ്ഥരുടെ പീഡനങ്ങളില്‍ പൊറുതിമുട്ടി സ്വര്‍ണ വ്യാപാരികള്‍ സമരത്തിലേക്ക് പോകാനുള്ള തയാറെടുപ്പിലേക്കെന്ന് സ്വര്‍ണ വ്യാപാര സംഘടന. കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും ജിഎസ്ടി ഉദ്യോഗസ്ഥര്‍ തമ്പടിച്ച് സ്വര്‍ണക്കടകളില്‍ പോയി വരുന്ന ഉപഭോക്താക്കളെയും, പൊതുജനങ്ങളെയും പരിശോധിക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം. സ്വര്‍ണപ്പണിക്കാരുടെ പണി തടസപ്പെടുത്തുന്നു, നിര്‍മാണ ശാലകളില്‍ നിന്നും, ഹോള്‍മാര്‍കിംഗ് സെന്ററുകളില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും സംഘടന ഉയര്‍ത്തുന്നു.
 
'ജി എസ് ടി ഉദ്യോഗസ്ഥരുടെ പീഡനം'; 27 ന് സെക്രടേറിയേറ്റ് പടിക്കല്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വര്‍ണ വ്യാപാരികളുടെ പ്രതിഷേധ ധര്‍ണ

തൃശൂര്‍, ആലപ്പുഴ, കരുനാഗപള്ളി എന്നിവിടങ്ങളില്‍ സ്വര്‍ണ വ്യാപാരികളെയും സ്വര്‍ണപ്പണിക്കാരെയും ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിക്കുന്നുവെന്നും സംഘടന പറയുന്നു. ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഫോണില്‍ ഭീഷണിപ്പെടുത്തുന്നു. 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും, അവരില്‍ നിന്നും രേഖ ആവശ്യപ്പെടുന്നത് നീതികരിക്കാനാവില്ലെന്നും സംഘടന പറയുന്നു.

ആദായ നികുതി നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് 500 ഗ്രാമും, പുരുഷന്‍മാര്‍ക്ക് 250 ഗ്രാമും സ്വര്‍ണം കൈവശം വക്കാനുള്ള അവകാശമുണ്ടെന്നും അത് നിഷേധിക്കാന്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും സംഘടന പറയുന്നു. എല്ലാ രേഖകളും ഉള്ളവര്‍ക്ക് പോലും നൂറു ശതമാനം പിഴ ചുമത്തുന്നത് അംഗീകരിക്കാനാവില്ല.

ജിഎസ്ടി ഉദ്യോഗസ്ഥരെ ശമ്പളത്തിനു പുറമേ സ്വര്‍ണം പിടിക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങളും നല്‍കി കയറൂരി വിട്ട് അഴിമതി നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നത് സര്‍കാര്‍ പുന:പരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

കേരളത്തില്‍ വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണം, സ്വര്‍ണവ്യാപാരികളെ അനാവശ്യ പരിശോധനയിലേക്ക് തള്ളിവിട്ട് നികുതി വരുമാനം വര്‍ധിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. സര്‍കാരിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന സ്വര്‍ണ മേഖലയെ സംഘര്‍ഷത്തിലേക്ക് തള്ളിവിടരുതെന്നും സംഘടന ആവശ്യപ്പെടുന്നു.

സ്വര്‍ണ വ്യാപാരികളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 27 ന് സെക്രടേറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമിറ്റി അറിയിച്ചു.

Keywords:  Gold traders protest at All Kerala Gold and Silver Merchants' Association, Kochi, News, Business, Protesters, Gold, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia