സ്വര്‍ണാഭരണങ്ങള്‍ക്ക് പുതുതായി ഏര്‍പെടുത്തിയ എച്ച് യു ഐ ഡി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണ വ്യാപാരികള്‍ തിങ്കളാഴ്ച കരിദിനം ആചരിക്കുന്നു

 


കൊച്ചി: (www.kvartha.com 20.08.2021) സ്വര്‍ണാഭരണങ്ങള്‍ക്ക് പുതുതായി ഏര്‍പെടുത്തിയ എച്ച് യു ഐ ഡി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ തിങ്കളാഴ്ച കരിദിനം ആചരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍, ജനറല്‍ സെക്രടെറി കെ സുരേന്ദ്രന്‍, ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

സ്വര്‍ണാഭരണങ്ങള്‍ക്ക് പുതുതായി ഏര്‍പെടുത്തിയ എച്ച് യു ഐ ഡി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണ വ്യാപാരികള്‍ തിങ്കളാഴ്ച കരിദിനം ആചരിക്കുന്നു

രാജ്യവ്യാപകമായി സ്വര്‍ണ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരത്തിന് ഐക്യ ധാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ ഓണമായതിനാല്‍ കരിദിനമായാണ് ആചരിക്കുന്നത്. കടകളില്‍ എച്ച് യു ഐ ഡി പിന്‍വലിക്കണമെന്ന പോസ്റ്റര്‍ പതിക്കുകയും, കറുത്ത ബാഡ്ജ് ധരിച്ചുമായിരിക്കും വ്യാപാരികള്‍ തിങ്കളാഴ്ച എത്തുക. ഉപഭോക്താക്കള്‍ക്ക് വേണ്ടത് സ്വര്‍ണ പരിശുദ്ധിയുടെ അംഗീകാരമായ നാലു മുദ്രകളുള്ള ഹാള്‍മാര്‍കിംഗ് ആണ്.

എന്നാല്‍ വ്യാപാരികളെ ദ്രോഹിക്കുന്ന എച്ച് യു ഐ ഡി സര്‍കാര്‍ നിര്‍ബന്ധിത നിബന്ധന മാത്രമാണെന്നും, പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Keywords:  Gold traders observe black  Day on Monday to demand withdrawal of newly imposed HUID on gold jewelery, Kochi, News, Gold, Business, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia