Gold traders Protest | ജി എസ് ടി ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സ്വര്‍ണ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക്

 


കൊച്ചി: (www.kvartha.com) ജി എസ് ടി ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സ്വര്‍ണ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക്. സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നുള്ള നികുതി വരുമാനം കുറവാണെന്ന കാരണം പറഞ്ഞ് ഭീമമായ നികുതി വരുമാന വളര്‍ചയുണ്ടായിരുന്ന സ്വര്‍ണ വ്യാപാര മേഖലയെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തെ ശക്തമായി നേരിടുമെന്നും എകെജിഎസ്എംഎ സംസ്ഥാന കമിറ്റിയുടെ മുന്നറിയിപ്പ്.

  Gold traders Protest | ജി എസ് ടി ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സ്വര്‍ണ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക്

കള്ളക്കടത്ത് സ്വര്‍ണം പോകുന്ന വഴി അന്വേഷിക്കാതെ, അതുമുഴുവന്‍ കേരളത്തിലെ ചെറുകിട സ്വര്‍ണ വ്യാപാരികളാണ് വില്‍ക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്ന സര്‍കാര്‍ നടപടിയേയും സംസ്ഥാന കൗണ്‍സില്‍ അപലപിച്ചു.

അഞ്ചുപവന്റെ സ്വര്‍ണം നന്നാക്കാന്‍ കൊണ്ടു പോകുന്ന കടയുടമയുടേയോ, ജോലിക്കാരുടേയോ നേരെ ജി എസ് ടി ഉദ്യോഗസ്ഥര്‍ ചാടിവീണു അത് പിടിച്ചെടുത്ത് മുഴുവന്‍ സ്വര്‍ണവിലയും പിഴയായി ചുമത്തുന്നത് നിയമ വിരുദ്ധമാണെന്നും സംഘടന കുറ്റപ്പെടുത്തി. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സ്വര്‍ണ വ്യാപാരികള്‍ കടകളടച്ച് സെക്രടേറിയറ്റിലേക്ക് മാര്‍ച് ചെയ്യുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.

പ്രസിഡന്റ് ഡോ.ബി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍, രക്ഷാധികാരി ബി ഗിരിരാജന്‍, വര്‍കിങ് പ്രസിഡന്റ് മാരായ റോയി പാലത്തറ, പി കെ ഐ മുഹാജി, വര്‍കിംഗ് ജെനറല്‍ സെക്രടറി സിവി കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി പ്രേമാനന്ദ്, സ്‌കറിയാചന്‍, പിടി അബ്ദു റഹ് മാന്‍ ഹാജി, കണ്ണന്‍ ശരവണ, നവാസ് പുത്തന്‍വീട്, ബിന്ദു മാധവ്, അര്‍ജുന്‍ ഗേക് വാദ്, എന്‍ടികെ ബാപ്പു, എസ് പളനി, എകെ വിനീത്, വില്‍സന്‍ ഇട്ടിയവിര, കെടി അബൂബകര്‍, സകീര്‍ ഹുസൈന്‍, ഫൈസല്‍ അമീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Gold traders go on strike in protest of GST officials' illegal actions, Kochi, News, Business, Business Men, Protesters, Allegation, Warning, GST, Gold,  Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia