GST | ജി എസ് ടിയില്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍കാരിനും സംസ്ഥാനങ്ങള്‍ക്കും ഒരേ സമയം അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ അപീല്‍ നല്‍കണമെന്ന് സ്വര്‍ണ വ്യാപാര സംഘടന

 


കൊച്ചി: (www.kvartha.com) ചരക്ക് സേവന നികുതി (GST) യില്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍കാരിനും സംസ്ഥാനങ്ങള്‍ക്കും ഒരേ സമയം അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍കാര്‍ അപീല്‍ നല്‍കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGASMA) ആവശ്യപ്പെട്ടു.

ഒരു രാജ്യം, ഒരു നികുതിഘടന എന്ന അന്തസത്തയ്‌ക്കെതിരാണ് ഈ വിധിയെന്നും പാര്‍ലെമെന്റ് പാസാക്കിയ ജിഎസ്ടി നിയമം എല്ലാ നിയമസഭകളും പാസാക്കിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

GST | ജി എസ് ടിയില്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍കാരിനും സംസ്ഥാനങ്ങള്‍ക്കും ഒരേ സമയം അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ അപീല്‍ നല്‍കണമെന്ന് സ്വര്‍ണ വ്യാപാര സംഘടന

ഇപ്പോഴത്തെ സ്ഥിതിയില്‍ ചരക്കുകളുടെ എല്ലാ നിയമങ്ങളും കേന്ദ്ര സര്‍കാരിനു കീഴിലാണെന്നും, എതെങ്കിലും സംസ്ഥാന സര്‍കാര്‍ ഇപ്പോള്‍ ഏകീകരിച്ച് നിശ്ചയിച്ചിട്ടുള്ള നികുതി ഇനിയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിവിധ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ തമ്മില്‍ വേര്‍തിരിവിന് കാരണമാകുമെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സ്വര്‍ണത്തിന് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരു ശതമാനമായിരുന്നു നികുതി. എന്നാല്‍ കേരളത്തില്‍ മാത്രം അഞ്ചുശതമാനം നികുതിയാണ് ഈടാക്കിയിരുന്നത്.

സ്വര്‍ണത്തിന്റെ നികുതി ഏകീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണത്തിന്റെ നികുതി വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും അസോസിയേഷന്‍ പ്രകടിപ്പിച്ചു.

ജിഎസ്ടി നിയമങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് കുറ്റുമറ്റതാക്കാനാണ് ശ്രമിക്കേണ്ടതെന്നും, നികുതിഘടനയില്‍ സംസ്ഥാനങ്ങള്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നാല്‍ വ്യാപാര മേഖല വീണ്ടും കലുഷിതമാകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

Keywords: Gold traders' association seeks appeal against Supreme Court ruling that central government and states have simultaneous powers to legislate on GST, Kochi, News, Business, GST, Appeal, Supreme Court of India, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia