സ്വര്‍ണ വ്യാപാര മേഖലയെ സംരക്ഷിക്കണം; വ്യാപാരികളെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കില്ലെന്നതാണ് ജി എസ് ടിയുടെ അന്തസത്ത; വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു മാത്രമേ നികുതി വരുമാനം കൂട്ടാന്‍ കഴിയുകയുള്ളൂ എന്നും വി ഡി സതീശന്‍
Oct 27, 2021, 14:50 IST
തിരുവനന്തപുരം: (www.kvartha.com 27.10.2021) കേരളത്തില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന സ്വര്‍ണ വ്യാപാര മേഖലയെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യാപാരികളെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കില്ലെന്നതാണ് ജി എസ് ടിയുടെ അന്തസത്ത. ജിഎസ്ടി ഉദ്യോഗസ്ഥര്‍ സ്വര്‍ണ വ്യാപാരികള്‍കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നത് വ്യാപാര മേഖല കലുഷിതമാക്കും. വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു മാത്രമേ നികുതി വരുമാനം കൂട്ടാന്‍ കഴിയുകയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ജനറല്‍ സെക്രടെറി കെ സുരേന്ദ്രന്‍ കൊടുവള്ളി, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍, വര്‍കിംഗ് പ്രസിഡന്റ് റോയ് പാലത്ര, വര്‍കിംഗ് ജനറല്‍ സെക്രടെറി സി വി കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായ ബി പ്രേമാനന്ദ്, വി എസ് കണ്ണന്‍, നവാസ് പുത്തന്‍ വീട്, ഹാഷിം കോന്നി, സെക്രടെറിമാരായ വില്‍സന്‍ ഇട്ടിയവിര, എസ് പളനി, ഗണേശന്‍ ആറ്റിങ്ങല്‍, നസീര്‍ പുന്നക്കല്‍, രത്‌നകല രത്‌നാകരന്‍, എം വി അബ്ദുല്‍ അസീസ്, അരുണ്‍ നായ്ക്, ജയചന്ദ്രന്‍ പള്ളിയമ്പലം, വിജയ കൃഷ്ണ വിജയന്‍ , അനില്‍കുമാര്‍ തലശേരി, എ കെ വിനീത്, എസ് സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Gold trade sector must be protected says VD Satheesan, Thiruvananthapuram, News, Gold, Business, Business Men, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.