Gold Rate | സ്വർണം പൊള്ളും, വീണ്ടും 54,000 കടന്നു; പവന് 3 ദിവസത്തിനിടെ 1040 രൂപയുടെ വർധനവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില മുകളിലേക്ക്. ശനിയാഴ്ച (06.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6765 രൂപയും പവന് 54,120 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും പവന് 440 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5620 രൂപയും പവന് 44,960 രൂപയുമാണ് വില. വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 98 രൂപയായി.

വെള്ളിയാഴ്ച (05.07.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ച (04.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6700 രൂപയിലും പവന് 53600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 5565 രൂപയും പവന് 44,520 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 97 രൂപയായിരുന്നു വിപണി വില.
ആഗോള സാമ്പത്തിക സ്ഥിതി, ഡോളർ-രൂപാ വിനിമയ നിരക്ക്, രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയെ ആശ്രയിച്ച് സ്വർണ വിലയിൽ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണ വില 54,000 രൂപ കടക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 1040 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
