Gold Rate | സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്! ആഭരണപ്രിയർക്ക് സന്തോഷം; പവന് കുറഞ്ഞത് 760 രൂപ


കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂപ്പുകുത്തി. വ്യാഴാഴ്ച (ജൂലൈ 25) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 95 രൂപയും പവന് (Sovereign) 760 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6400 രൂപയിലും പവന് 51,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 85 രൂപ കുറഞ്ഞ് ഗ്രാമിന് 5310 രൂപയും പവന് 680 രൂപ ഇടിഞ്ഞ് 42,480 രൂപയുമാണ് നിരക്ക്. വെള്ളി നിരക്കിലും (Gold Rate) ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 89 രൂപയാണ് വില.
ബുധനാഴ്ച (ജൂലൈ 24) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയും പവന് 51,960 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 210 രൂപ കുറഞ്ഞ് ഗ്രാമിന് 5395 രൂപയിലും പവന് 1680 രൂപ ഇടിഞ്ഞ് 43,160 രൂപയിലുമാണ് വിപണനം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 92 രൂപയായി താഴ്ന്നിരുന്നു.
ചൊവ്വാഴ്ച (ജൂലൈ 23) രാവിലെയും ഉച്ചയ്ക്കുമായി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 275 രൂപയും പവന് (Sovereign) 2200 രൂപയുമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5605 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച രാവിലെ വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (ജൂലൈ 22) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5625 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 45,000 രൂപയുമായിരുന്നു വില. അതേസമയം തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (ജൂലൈ 20) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6780 രൂപയും പവന് 54,240 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ ഇടിഞ്ഞ് ഗ്രാമിന് 5630 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,040 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളിവിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 96 രൂപയായിരുന്നു നിരക്ക്.
വെള്ളിയാഴ്ച (ജൂലൈ 19) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയും പവന് 54,520 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ ഇടിഞ്ഞ് ഗ്രാമിന് 5660 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 45,280 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ചയും വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 97 രൂപയായിരുന്നു വിപണി വില.
വ്യാഴാഴ്ച (ജൂലൈ 18) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിവിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയായിരുന്നു വില.