തിരുവനന്തപുരം: (www.kvartha.com 21.10.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവും ഗ്രാമിന് 10 രൂപയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഗ്രാമിന് 4455 രൂപയുമായി. ബുധനാഴ്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു. പവന് 120 രൂപയായിരുന്നു ബുധനാഴ്ച കൂടിയത്.
ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. ഈ മാസം 15 ന് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 35,840 ആയിരുന്നു അന്നത്തെ വില.
വില ഉയര്‍ന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കാനാണ് ജനം താല്‍പര്യപ്പെടുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.