3 ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; പവന് 34,880 രൂപ
കൊച്ചി: (www.kvartha.com 12.08.2021) കഴിഞ്ഞ മൂന്നു ദിവസമായി ഒരേ വില തുടര്‍ന്ന ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4360 രൂപയും പവന് 34,880 രൂപയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്.
മൂന്നുദിവസമായി ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോന്‍ഡ് വരുമാന വീഴ്ചയുടെ പിന്‍ബലത്തില്‍ കഴിഞ്ഞദിവസം സ്വര്‍ണം 1750 ഡോളറിലേക്ക് കുതിച്ചെത്തി.1780 ഡോളറാണ് സ്വര്‍ണത്തിന്റെ അടുത്ത ലക്ഷ്യം.
Keywords: Gold prices rise in state after 3 days; 34,880 per sovereign, Kochi, News, Business, Gold, Gold Price, Increased, Kerala.