സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; പവന് 35,400 രൂപ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 23.08.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു ഞായറാഴ്ച പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1,779.12 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡല്‍റ്റ വകഭേദത്തിന്റെ വ്യാപനം വിലയില്‍ കാര്യമായ ഇടിവുണ്ടാകുന്നതിന് തടസമായി. സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; പവന് 35,400 രൂപരാജ്യത്തെ കമോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 47,208 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.
Aster mims 04/11/2022

Keywords:  Gold prices rise in state 35,400 per sovereign, Kochi, News, Business, Gold Price, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia