ഒരു ദിവസത്തെ താഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; റെകോര്‍ഡുകള്‍ തിരുത്തി പവന് 200 രൂപയുടെ വര്‍ധന
Nov 16, 2021, 12:40 IST
കൊച്ചി: (www.kvartha.com 16.11.2021) സംസ്ഥാനത്ത് ഒരു ദിവസത്തെ താഴ്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപ കൂടി 36,920 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 4,615 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടിയ വിലയാണ് ചൊവ്വാഴ്ചത്തേത്. സ്വര്‍ണ വില മുന്‍ റെകോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്.
വെള്ളിയാഴ്ച 36,720 രൂപയായിരുന്നു പവന്‍വില. ഇത് ശനിയാഴ്ച 36,880 രൂപയിലേക്ക് ഉയരുകയും ഞായറാഴ്ച മാറ്റമില്ലാതെ തുടരുകയും ചെയ്തു. എന്നാല്‍, തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി.
നവംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 35,640 രൂപ രേഖപ്പെടുത്തിയത്. ഈ വില നാലാം തീയതിയും മാറ്റമില്ലാതെ തുടര്‍ന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.